റീ​ബൂ​ട്ട് കേ​ര​ള ഹാ​ക്ക​ത്തോ​ണ്‍ നാ​ളെ മു​ത​ൽ ചേ​ളാ​രി​യി​ൽ
Thursday, February 20, 2020 12:44 AM IST
മ​ല​പ്പു​റം: സം​സ്ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പും അ​സാ​പ്പും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന ’റീ​ബൂ​ട്ട് കേ​ര​ള 2020’ ഹാ​ക്ക​ത്തോ​ണ്‍ 21 മു​ത​ൽ 23 വ​രെ ചേ​ളാ​രി എ​കെ​എ​ൻ​എം ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി​ടെ​ക്നി​കി​ൽ സം​ഘ​ടി​പ്പി​ക്കും. സ​മൂ​ഹ​ത്തി​ലെ ദൈ​നം​ദി​ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് വി​ദ്യാ​ർ​ഥി​ക​ളി​ലൂ​ടെ വ​ള​രെ ഫ​ല​പ്ര​ദ​മാ​യ, ചെ​ല​വു​കു​റ​ഞ്ഞ ആ​ശ​യ​ങ്ങ​ളും പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ളും ക​ണ്ടെ​ത്തു​ക എ​ന്ന​താ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം. രാ​വി​ലെ 7.30ന് ​ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഓ​ണ്‍​ലൈ​ൻ ഹാ​ക്ക​ത്തോ​ണി​ൽ പ​ങ്കെ​ടു​ത്ത് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ മി​ക​ച്ച പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ൾ നി​ർ​ദേ​ശി​ച്ച 30 ടീ​മു​ക​ളാ​ണ് എ​ത്തു​ക.
സോ​ഫ്റ്റ് വെ​യ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യും അ​ല്ലാ​ത്ത​തു​മാ​യ എ​ല്ലാ സാ​ങ്കേ​തി​ക പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഹാ​ക്ക​ത്തോ​ണി​ൽ നി​ർ​ദേ​ശി​ക്കാം. അ​തി​ൽ മി​ക​ച്ച 15 ടീ​മു​ക​ളെ ഷോ​ർ​ട്ട്‌ലിസ്റ്റ് ചെ​യ്യു​ക​യും അ​വ​ർ 23 ന് ​ന​ട​ക്കു​ന്ന പ​വ​ർ ജ​ഡ്ജ്മെ​ന്‍റി​ൽ ത​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്യും. ഇ​തി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന​വ​ർ​ക്കു യ​ഥാ​ക്ര​മം 50000, 30000, 20000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വും ന​ൽ​കും.
ജി​ല്ലാ​ത​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്ത മൂ​ന്നു ടീ​മു​ക​ളെ മാ​ർ​ച്ച് അ​വ​സാ​നം സം​സ്ഥാ​ന ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ പ​ങ്കെ​ടു​പ്പി​ക്കും. മ​ന്ത്രി കെ.​ടി ജ​ലീ​ൽ, മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്, എം​പി​മാ​രാ​യ പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി, ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ, പി. ​അ​ബ്ദു​ൾ ഹ​മീ​ദ് എം​എ​ൽ​എ തു​ട​ങ്ങിയ ജ​ന​പ്ര​തി​നി​ധി​ക​ൾ ഹാ​ക്ക​ത്തോ​ണ്‍ സ​ന്ദ​ർ​ശി​ക്കും.
സാ​ങ്കേ​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ആ​ശ​യ​വി​നി​മ​യം, പ​രീ​ക്ഷ മൂ​ല്യ​നി​ർ​ണ​യം, ഇം​ഗ്ലീ​ഷ് പ​ഠ​നം കൂ​ടു​ത​ൽ ര​സ​ക​ര​മാ​ക്കു​ന്ന​തി​നാ​യി മൊ​ബൈ​ൽ,വെ​ബ് ആ​പ്ലി​ക്കേ​ഷ​ൻ വി​ക​സി​പ്പി​ച്ചെ​ടു​ക്ക​ൽ, വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​റ്റ​ൻ​ഡ​ൻ​സ് മോ​ണി​റ്റ​റിം​ഗ് സം​വി​ധാ​നം, വി​ഷ​യ​ങ്ങ​ൾ പ​ഠി​ക്കു​ന്ന​തി​നാ​യി ഓ​ണ്‍​ലൈ​ൻ സ്മാ​ർ​ട്ട് പ്ലാ​റ്റ്ഫോം സൗ​ക​ര്യം, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സ​മ​ഗ്ര ഇ​ന്‍റേ​ണ്‍​ഷി​പ്പ്, പ്ലേ​സ്മെ​ന്‍റ് സ​ഹാ​യ പ്ലാ​റ്റ്ഫോം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളാ​ണ് ഹാ​ക്ക​ത്തോ​ണി​ൽ ച​ർ​ച്ച ചെ​യ്യു​ക.
ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രും ഐ​ടി വി​ദ​ഗ്ധ​രും സാ​മൂ​ഹി​ക ശാ​സ്ത്ര​ജ്ഞ​രും അ​ട​ങ്ങു​ന്ന വി​ദ​ഗ്ദ്ധ സ​മി​തി വി​ഷ​യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യും ആ​വ​ശ്യ​മാ​യ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്യും. ഹാ​ക്ക​ത്തോ​ണി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് ചെ​യ​ർ​മാ​നും ചേ​ളാ​രി എ​കെ​എ​ൻ​എം ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ജെ.​എ​സ് സു​രേ​ഷ്കു​മാ​ർ ക​ണ്‍​വീ​ന​റു​മാ​യി സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു.