സ്കൂ​ളി​ൽ പ​ച്ച​ക്ക​റി വി​ള​വെ​ടു​പ്പ്
Friday, February 21, 2020 2:19 AM IST
പു​ഴ​ക്കാ​ട്ടി​രി: പു​ഴ​ക്കാ​ട്ടി​രി എ​എ​ൽ​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും സം​യു​ക്ത​മാ​യി സ്കൂ​ൾ പ​രി​സ​ര​ത്ത് ന​ട്ടു​പി​ടി​പ്പി​ച്ച ജൈ​വ പ​ച്ച​ക്ക​റി​യു​ടെ വി​ള​വെ​ടു​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ.​ജ​യ​റാം, കൃ​ഷി ഓ​ഫീ​സ് ഇ​ൻ​ചാ​ർ​ജ് സി​ദി​ഖ് എ​ന്നി​വ​ർ ചേ​ർ​ന്നു ന​ട​ത്തി.

പ്ര​ധാ​നാ​ധ്യാ​പി​ക പ്രീ​തി, പി​ടി​എ പ്ര​സി​ഡ​ന്‍റ് സൂ​പ്പി, കാ​ർ​ഷി​ക ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ ശാ​ലി​നി, ദീ​പ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കാ​ർ​ഷി​ക ക്ല​ബ് അം​ഗ​ങ്ങ​ളാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൃ​ഷി സം​ബ​ന്ധ​മാ​യ സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യും നി​ർ​ദേ​ശ​ങ്ങ​ളും കൃ​ഷി ഓ​ഫീ​സ​ർ ന​ൽ​കി. എ​സ്ആ​ർ​ജി ക​ണ്‍​വീ​ന​ർ സി​ന്ധു മോ​ഹ​ൻ ന​ന്ദി പ​റ​ഞ്ഞു.