അ​പേ​ക്ഷാ തി​യ​തി നീ​ട്ടി
Saturday, February 22, 2020 12:14 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ലീ​ഗ​ഢ് മു​സ്ലിം സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​ദൂ​ര വി​ദ്യ​ഭ്യാ​സ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തി​യ​തി ഫെ​ബ്രു​വ​രി 22വ​രെ നീ​ട്ടി​യ​താ​യി കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഡോ.​കെ.​പി.​ഫൈ​സ​ൽ അി​റ​യി​ച്ചു. നി​ല​വി​ൽ അ​ലി​ഗ​ഢ് വി​ദൂ​ര​വി​ദ്യ​ഭ്യാ​സ കേ​ന്ദ്രം ന​ൽ​കു​ന്ന എം​കോം, ബി​കോം, ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ബി​എ​ൽ​ഐ​എ​സ്, പ്ല​സ്ടു തു​ട​ങ്ങി​യ കോ​ഴ്സു​ക​ളും പി​ജി ഡി​പ്ലോ​മ ഇ​ൻ ജേ​ണ​ലി​സം, ഗൈ​ഡ​ൻ​സ് ആ​ന്‍റ് കൗ​ണ്‍​സ​ലിം​ഗ്, ക​ന്പ്യൂ​ട്ട​ർ പ്രോ​ഗ്രാ​മ്മിം​ഗ്, മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ്മെ​ന്‍റ്, ട്രാ​വ​ൽ ആ​ന്‍റ് ടൂ​റി​സം മാ​നേ​ജ്മെ​ന്‍റ്, ഫോ​റീ​ൻ ലാ​ംഗ്വേ​ജ​സ് തു​ട​ങ്ങീ പ​തി​ന​ഞ്ച് പി​ജി ഡി​പ്ലോ​മ കോ​ഴ്സു​ക​ളി​ലേ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി, ഹാ​ർ​ഡ്വെ​യ​ർ ആ​ന്‍റ് നെ​റ്റ്വ​ർ​ക്കിം​ഗ് ടെ​ക്നോ​ള​ജി തു​ട​ങ്ങീ നി​ര​വ​ധി സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ളി​ലേ​ക്കും ഫെ​ബ്രു​വ​രി 29 വ​രെ അ​പേ​ക്ഷി​ക്കാം.
അ​പേ​ക്ഷാ ഫോ​റം കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്-9142111466.