ട​ർ​ഫ് മൈ​താ​ന​മൊ​രു​ക്കി മ​ത്സ​രം! ഫു​ട്ബോ​ൾ ആ​വേ​ശ​വു​മാ​യി അ​ക​ന്പാ​ട​ത്തെ 11 അം​ഗ സം​ഘം
Saturday, February 22, 2020 10:44 PM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​റി​ന്‍റെ ഫു​ട്്ബോ​ൾ സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ച്ച് പ​തി​ന്നൊ​ന്നു ചെ​റു​പ്പ​ക്കാ​ർ. ഇ​തോ​ടെ അ​ക​ന്പാ​ട​ത്ത് സോ​ക്ക​ർ സോ​ണ്‍ ഫു​ട്ബോ​ൾ ട​ർ​ഫ് മൈ​താ​നം യാ​ഥാ​ർ​ഥ്യ​മാ​യി. അ​ക​ന്പാ​ടം സ​ദ്ദാം ജം​ഗ്ഷ​നി​ലെ പ​തി​നൊ​ന്നു സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്നാ​ണ് 35 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് 33 മീ​റ്റ​ർ നീ​ള​ത്തി​ലും 22 മീ​റ്റ​ർ വീ​തി​യി​ലും സോ​ക്ക​ർ സോ​ണ്‍ ട​ർ​ഫ് യ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി വേ​ലാ​യു​ധ​നാണ് ടര്‌ഫിനായി 30 സെ​ന്‍റ് സ്ഥ​ലം പാ​ട്ട​ത്തി​ന് ന​ൽ​കിയ​ത്. ഫു​ട്ബോ​ൾ, ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി ഇ​നി ഇ​വി​ടെ പ​രി​ശീ​ല​നം ന​ട​ത്താം. പ​ഞ്ചാ​യ​ത്തി​ൽ ഫു​ട്ബോ​ൾ, ക്രി​ക്ക​റ്റ് പ​രി​ശീ​ല​ന​ങ്ങ​ൾ​ക്കു സം​വി​ധാ​ന​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ​ല​രും പ​രി​ശീ​ല​ന​ത്തി​നു പോ​യി​രു​ന്ന​ത്.

1970 ക​ളു​ടെ തു​ട​ക്കം മു​ത​ൽ അ​ക​ന്പാ​ട​ത്ത് ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ സ​ജീ​വ​മാ​ണ്. അ​ക​ന്പാ​ട​ത്ത് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ര​ളാ ബാ​സ്റ്റേ​ഴ്സ് മു​ൻ താ​രം സു​ശാ​ന്ത് മാ​ത്യു മ​ത്സ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ആ​ദ്യ​മ​ത്സ​ര​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. ഉ​സ്മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട ടീ​മും പ​ഞ്ചാ​യ​ത്തി​ലെ ആ​ദ്യ​കാ​ല ക​ളി​ക്കാ​ര്‌ ഉ​ൾ​പ്പെ​ട്ട ടീ​മും ത​മ്മി​ലാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്. വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ളു​ക​ൾ നേ​ടി.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി.​ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ തോ​ണി​ക്ക​ട​വ​ൻ ഷൗ​ക്ക​ത്ത്, പി. ​പ്ര​മീ​ള, അ​ച്ചാ​മ്മ ജോ​സ​ഫ്, അ​നീ​ഷ് അ​ഗ​സ്റ്റി​ൻ, പൂ​ക്കോ​ട​ൻ നൗ​ഷാ​ദ്, മു​ൻ പ്ര​സി​ഡ​ന്‍റ് പി.​ടി.​ഉ​മ്മ​ർ, കെ​ജെ​യു നി​ല​ന്പൂ​ർ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് തോ​മ​സ്കു​ട്ടി ചാ​ലി​യാ​ർ, ക​ല്ല​ട കു​ഞ്ഞു​മു​ഹ​മ്മ​ദ്, സ​ഹി​ൽ അ​ക​ന്പാ​ടം, തോ​പ്പി​ൽ ചേ​ക്കു, ആ​ട്ടി​രി ഹാ​രി​സ്, ചാ​ലി​യാ​ർ സ​ർ​വീ​സ് ബാ​ങ്ക് സെ​ക്ര​ട്ട​റി വി.​സി.​മാ​ത്യു, സം​ഘാ​ട​ക​രാ​യ ഉ​വൈ​സ് പൂ​ക്കോ​ട​ൻ, അ​നീ​ഷ് ആ​ലു​ങ്ങ​ൽ, സ്ഥ​ലം ഉ​ട​മ വേ​ലാ​യു​ധ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.