അ​പ​ക​ടം നി​ത്യ​സം​ഭ​വം: ഇ​ടി​വ​ണ്ണ വ​ള​വി​ൽ റോ​ഡ് പ​ണി ആ​രം​ഭി​ച്ചു
Sunday, February 23, 2020 11:56 PM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ക​ന്പാ​ടം-​ഇ​ടി​വ​ണ്ണ റോ​ഡി​ൽ മ​സ്ജി​ദി​നു സ​മീ​പ​മു​ള്ള ഭാ​ഗ​ത്തെ വ​ള​വി​ൽ റോ​ഡ് പ​ണി ആ​രം​ഭി​ച്ചു. അ​ക​ന്പാ​ടം വ​ലി​യ​തോ​ടി​നു കു​റു​കെ​യു​ള്ള പാ​ല​ത്തി​ന്‍റെ ഇ​രു​ഭാ​ഗ​ത്തും സു​ര​ക്ഷ​യ്ക്കു​ള്ള കൈ​വ​രി​ക​ളി​ല്ലാ​തി​രു​ന്ന​തി​നാ​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണ്. സ്ഥ​ലം പ​രി​ച​യ​മി​ല്ലാ​ത്ത യാ​ത്ര​ക്കാ​രാ​ണ് കൂ​ടു​ത​ലാ​യി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. 2018, 2019 വ​ർ​ഷ​ങ്ങ​ളി​ൽ 16ല​ധി​കം വാ​ഹ​ന​ങ്ങ​ളാ​ണ് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ വ​ലി​യ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ​ത്. വി​വി​ധ അം​ക​ട​ങ്ങ​ളി​ലാ​യി 30-ലേ​റെ പേ​ർ​ക്കു പ​രി​ക്കേ​റ്റി​രു​ന്നു.
അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​ച്ച​തോ​ടെ അ​ക​ന്പാ​ടം ലേ ​മെ​ൻ​സ് ക്ല​ബ് മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചു. നി​ല​ന്പൂ​ർ-​നാ​യാ​ടം​പൊ​യി​ൽ മ​ല​യോ​ര പാ​ത​യി​ലെ ഏ​റ്റ​വും അ​പ​ക​ട​മേ​റി​യ ഭാ​ഗ​മാ​ണി​ത്. നി​ല​ന്പൂ​ർ-​ക​ക്കാ​ടം​പൊ​യി​ൽ ക​ഐ​സ്ആ​ർ​ടി​സി ഉ​ൾ​പ്പെ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന റോ​ഡാണിത്.