ചോ​ക്കാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ദേ​ശീ​യ നി​ല​വാ​ര​ത്തി​ലേ​ക്ക്
Sunday, February 23, 2020 11:57 PM IST
കാ​ളി​കാ​വ് : കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്തി​യ ചോ​ക്കാ​ട് ആ​ശു​പ​ത്രി​യെ ദേ​ശീ​യ ഗു​ണ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​നു ത്വ​രി​ത​ഗ​തി​യി​ൽ പ​ദ്ധ​തി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 28, 29 തി​യ​തി​ക​ളി​ലാ​യി കേ​ന്ദ്ര സം​ഘം പ​രി​ശോ​ധ​ന​യ്ക്കെ​ത്തും. സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി ആ​ശു​പ​ത്രിയുടെ മോ​ടി കൂ​ട്ട​ൽ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്.
ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കാ​ത്ത വി​ധ​ത്തി​ലാ​ണ് ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​ത്. നാ​ട്ടു​കാ​രു​ടെ​യും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ​യും, ആ​ശ പ്ര​വ​ർ​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ശു​ചീ​ക​ര​ണം ന​ട​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ ക്ലീ​നിം​ഗ് ന​ട​ത്തു​ക​യും പെ​യ്ന്‍റിം​ഗ് ജോ​ലി​ക​ളും തു​ട​രു​ന്നു.
കൂ​ടാ​തെ പൂ​ന്തോ​ട്ട നി​ർ​മാണവും പ​രി​സ​ര ശു​ചീ​ക​ര​ണ​വും ന​ട​ന്നു​വ​രു​ന്നു. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എം. മു​നീ​ർ, ഡോ. ​ഷ​ഹ്സാ​ദ്, ഡോ ​അ​സ്ന. ജ​ഐ​ച്ച്ഐ​മാ​രാ​യ വി.​കെ അ​ൻ​വ​ർ, ര​മ്യ, ജി​തേ​ഷ്, ആ​ശാ പ്ര​വ​ർ​ത്ത​ക​രാ​യ പ​ഞ്ചാ​യ​ത്തം​ഗം കൂ​ടി​യാ​യ ടി. ​ബേ​ബി ല​ത, ആ​യി​ശാ​ബി, ക​മ​ലം, കെ. ​റം​ല​ത്ത് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.
ക​ഴി​ഞ്ഞ ദി​വ​സം പു​ല്ല​ങ്കോ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രും ആ​ശു​പ​ത്രി ശു​ചീ​ക​രി​ക്കാ​നെ​ത്തി​യി​രു​ന്നു.