അ​ണ്ട​ർ - 14 സൂ​പ്പ​ർ ലീ​ഗ് : എ​സ്എ​പി പു​ത്ത​ലം ജേ​താ​ക്ക​ൾ
Tuesday, February 25, 2020 12:21 AM IST
മ​ഞ്ചേ​രി:​അ​സോ​സി​യേ​ഷ​ൻ ഫോ​ർ ഫു​ട്ബോ​ൾ ഡെ​വ​ല​പ്മെ​ന്‍റ് മ​ല​പ്പു​റം ജി​ല്ലാ ക​മ്മ​ിറ്റി മ​ഞ്ചേ​രി ബോ​യ്സ് ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ച്ച അ​ണ്ട​ർ - 14 സൂ​പ്പ​ർ ലീ​ഗി​ന്‍റെ ഫൈ​ന​ലി​ൽ ടി​എ​സ്എ തെ​ര​ട്ട​മ്മ​ലി​നെ കീ​ഴ​ട​ക്കി എ​സ്എ​പി പു​ത്ത​ലം ചാ​ന്പ്യ​ൻ​മാ​രാ​യി.
കെ​വൈ​ഡി​എ​ഫ്് കൊ​ണ്ടോ​ട്ടി മൂ​ന്നാം സ്ഥാ​ന​വും എ​ട​ക്ക​ര സോ​ക്ക​ർ അ​ക്കാ​ഡ​മി നാ​ലാം സ്ഥാ​ന​വും നേ​ടി. കെ​വൈ​ഡി​എ​ഫ് കൊ​ണ്ടോ​ട്ടി​യു​ടെ അ​ദ്നാ​ൻ മി​ക​ച്ച താ​ര​മാ​യും വി​എ​ഫ്എ വാ​ണി​യ​ന്പ​ല​ത്തി​ന്‍റെ ഷം​വീ​ൽ മി​ക​ച്ച ഗോ​ൾ​കീ​പ്പ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​സ്എ​പി പു​ത്ത​ല​ത്തി​ന്‍റെ ഹ​ർ​ഷ​ൽ ആ​ണ് ടോ​പ് സ്കോ​റ​ർ.
ഒ​രു മാ​സ​മാ​യി ജി​ല്ല​യി​ലെ 21 അ​ക്കാ​ഡ​മി​ക​ൾ മൂ​ന്നു സോ​ണു​ക​ളി​ലാ​യി ലീ​ഗ് റൗ​ണ്ടി​ൽ മ​ത്സ​രി​ച്ച​തി​നു ശേ​ഷം മി​ക​ച്ച എ​ട്ടു ടീ​മു​ക​ൾ നോ​ക്കൗ​ട്ട് റൗ​ണ്ടി​ൽ ഇ​ടം പി​ടി​ച്ചു.
ക്ല​ബ് ഓ​ഫ് ജൂ​ണി​യ​ർ, യു​വ കേ​ര​ള പു​ല്ലൂ​ർ എ​ന്നീ അ​ക്കാ​ഡ​മി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൈ​താ​നി​യി​ലാ​ണ് നോ​ക്കൗ​ട്ട് മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.
സ​മാ​പ​ന സ​മ്മേ​ള​നം കെ​എ​ഫ്എ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ക​രീം കാ​ഞ്ഞി​രാ​ല ഉ​ദ്്ഘാ​ട​നം ചെ​യ്തു.എ​എ​ഫ്ഡി​എം പ്ര​സി​ഡ​ന്‍റ് നി​യാ​സ് പു​ത്ത​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മു​ൻ താ​രം ഹ​ബീ​ബ് റ​ഹ്മാ​ൻ, ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. എ​റ​ണാ​കു​ളം മു​ത്തൂ​റ്റ് പ​രി​ശീ​ല​ക​ൻ അ​നീ​ഷ്, ചേ​ലേ​ന്പ്ര സ്കൂ​ൾ പ​രി​ശീ​ല​ക​ൻ മ​ൻ​സൂ​ർ, ജി​ല്ലാ ടീം ​പ​രി​ശീ​ല​ക​ൻ ഷാ​നി​ൽ ചെ​ന്പ​ക​ത്ത്, എ​എ​ഫ്ഡി​എം സെ​ക്ര​ട്ട​റി റ​ഷീ​ദ് കൊ​ണ്ടോ​ട്ടി , ട്ര​ഷ​റ​ർ ന​ജീ​ബ് തെ​ര​ട്ട​മ്മ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹു​മ​യൂ​ണ്‍ ക​ബീ​ർ, ടൂ​ർ​ണ​മെ​ന്‍റ് ക​ണ്‍​വീ​ന​ർ നി​ഷാ​ദ്, എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ഷ​മീ​ർ എ​ട​ക്ക​ര, ഫൈ​സ​ൽ വ​ണ്ടൂ​ർ, ശി​ഹാ​ബ് മൂ​ർ​ക്ക​നാ​ട്, ജ​വാ​ദ് മ​ഞ്ചേ​രി, മു​നീ​ർ വ​ണ്ടൂ​ർ, ഷ​മീ​ർ കോ​ട്ടൂ​ർ, സു​നി​ൽ മ​ന്പു​റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.