കുടുംബവഴക്ക്: യു​വാ​വി​ന് കു​ത്തേ​റ്റു
Tuesday, February 25, 2020 12:21 AM IST
മാ​ന​ന്ത​വാ​ടി: കു​ടും​ബ പ്ര​ശ്‌​ന​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നി​ടെ യു​വാ​വി​ന് കു​ത്തേ​റ്റു. ക​ണി​യാ​രം കു​റ്റി​മൂ​ല ന​ടു​ത്തൊ​ട്ടി​യി​ല്‍ സു​രേ​ഷി (37) നാ​ണ് കു​ത്തേ​റ്റ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ വി​മ​ല ന​ഗ​റി​ലെ സു​രേ​ഷി​ന്‍റെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ല്‍ വ​ച്ചാ​ണ് സം​ഭ​വം.
ഗു​രു​ത​ര പ​രി​ക്കേ​റ്റ സു​രേ​ഷി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സു​രേ​ഷി​ന്‍റെ സ​ഹോ​ദ​രി​യു​ടെ ഭ​ര്‍​തൃ സ​ഹോ​ദ​ര​ന്‍ പ​റ​ച്ചാ​ലി​ല്‍ സ​ന​ലാ​ണ് കു​ത്തി​യ​തെ​ന്നാ​ണ് പ​രാ​തി. സ​ന​ല്‍ ക​ഴി​ഞ്ഞ ദി​വ​സം സു​രേ​ഷി​ന്‍റെ പെ​ങ്ങ​ള്‍ സു​നി​ത​യേ​യും സു​നി​ത​യു​ടെ ഭ​ര്‍​ത്താ​വും ത​ന്‍റെ സ​ഹോ​ദ​ര​നു​മാ​യ സ​ന്തോ​ഷി​നേ​യും ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ്. വെ​ള്ളി​യാ​ഴ്ച രാ​ത്രി സ​ന​ലും മ​ക്ക​ളാ​യ സ​ജേ​ഷ്, അ​നീ​ഷ് എ​ന്നി​വ​രും സം​ഘം ചേ​ര്‍​ന്ന് സ​ഹോ​ദ​ര​നാ​യ സ​ന്തോ​ഷി​നേ​യും ഭാ​ര്യ സു​നി​ത​യേ​യും വി​മ​ല ന​ഗ​റി​ലെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി ക​മ്പി​വ​ടി കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് മാ​ര​ക മു​റി​വേ​ല്‍​പ്പി​ച്ച​തി​ന് മാ​ന​ന്ത​വാ​ടി പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്ന് മൂ​വ​രും ഒ​ളി​വി​ലാ​യി​രു​ന്നു.
തു​ട​ര്‍​ന്ന് ഞാ​യ​റാ​ഴ്ച രാ​ത്രി സ​ന്തോ​ഷി​ന്‍റെ വീ​ട്ടി​ല്‍ എ​ത്തി സ​ന​ല്‍ ബ​ഹ​ള​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് വി​വ​രം. ഇ​തി​നി​ടെ വാ​ക്കേ​റ്റ​മു​ണ്ടാ​കു​ക​യും പി​ടി​ച്ചു​മാ​റ്റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ സു​രേ​ഷി​നെ സ​ന​ല്‍ കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് പ​രാ​തി. വാ​രി​യെ​ല്ലി​ന്‍റെ സ​മീ​പ​ത്താ​യി ര​ണ്ടു കു​ത്താ​ണ് സു​രേ​ഷി​നേ​റ്റ​ത്. തു​ട​ര്‍​ന്ന് ജി​ല്ലാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച സു​രേ​ഷി​നെ വി​ദ​ഗ്ധ ചി​കി​ത്സാ​ര്‍​ഥം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ക​ഴി​ഞ്ഞ ദി​വ​സം ത​ല​യ്ക്ക​ടി​യേ​റ്റ സ​ന്തോ​ഷും ഭാ​ര്യ സു​നി​ത​യും ഞാ​യ​റാ​ഴ്ച​യാ​ണ് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് വീ​ട്ടി​ലെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച​ത്തെ സം​ഭ​വ​ത്തി​ലും പോ​ലീ​സ്‌​കേ​സ് എ​ടു​ത്ത് അ​ന്വേ​ഷി​ച്ചു​വ​രു​ന്നു.