കു​ട്ടി​ക​ളുടെ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ൻ ആ​യു​ർ​വേ​ദം
Wednesday, February 26, 2020 12:24 AM IST
മ​ല​പ്പു​റം: പ്രൈ​മ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ച്ച് ആ​രോ​ഗ്യ​പൂ​ർ​ണ​മാ​യ പു​തു​ത​ല​മു​റ​യെ വി​ഭാ​വ​നം ചെ​യ്ത് കൊ​ണ്ട് വേ​ങ്ങ​ര ബ്ലോ​ക്കി​ൽ ആ​യു​ഷ് പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​നി​ഷ്യേ​റ്റീ​വ് പ​ദ്ധ​തി ആ​രം​ഭി​ച്ചു. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം വേ​ങ്ങ​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചാ​ക്കീ​രി അ​ഹ​മ്മ​ദ് ഹ​ഖ് നി​ർ​വ​ഹി​ച്ചു.
ക​ണ്ണ​മം​ഗ​ലം ചാ​ക്കീ​രി അ​ഹ​മ്മ​ദ് കു​ട്ടി മെ​മ്മോ​റി​യ​ൽ ഗ​വ.​യു​പി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ ചി​കി​ത്സ​യും മ​രു​ന്നും ന​ൽ​കി.
പ​രി​പാ​ടി​യി​ൽ നൂ​റോ​ളം ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ത്ഥി​ക​ളും പ​ങ്കെ​ടു​ത്തു. ബ്ലോ​ക്കി​നു കീ​ഴി​ലു​ള്ള 23 ഓ​ളം സ്കൂ​ളു​ക​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും.
വേ​ങ്ങ​ര​യി​ലെ ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ്കൂ​ളി​ൽ നി​ന്നും രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ 1000 കു​ട്ടി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത് അ​വ​രി​ൽ സ്ഥി​ര​മാ​യി ക​ണ്ട് വ​രു​ന്ന പ​നി, ചു​മ, തൊ​ണ്ട​വേ​ദ​ന തു​ട​ങ്ങി​യ അ​സു​ഖ​ങ്ങ​ൾ​ക്ക് ആ​യു​ർ​വേ​ദ​ത്തി​ലു​ടെ പ​രി​ഹാ​ര​മാ​ർ​ഗം ന​ൽ​കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.
ഹെ​ഡ്മാ​സ്റ്റ​ർ സെ​യ്ത​ല​വി, കേ​ര​ള ആ​യു​ർ​വേ​ദ പ​ഠ​ന​ഗ​വേ​ഷ​ണ സൊ​സൈ​റ്റി​യു​ടെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ ഭാ​സ്ക​ര​ൻ ഐ​എ​എ​സ്, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ കെ.​ശ്രീ​കൃ​ഷ്ണ​ൻ, കോ​ട്ട​ക്ക​ൽ ആ​യു​ർ​വേ​ദ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​സി.​വി.​ജ​യ​ദേ​വ​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ.​പി.​കെ ബീ​ന റോ​സ്, വേ​ങ്ങ​ര ബ്ലോ​ക്ക് അ​സി​സ്റ്റ​ന്‍റ് എ​ഡ്യു​ക്കേ​ഷ​ണ​ൽ ഓ​ഫീ​സ​ർ ബാ​ല​ഗം​ഗാ​ധ​ര​ൻ, വേ​ങ്ങ​ര ബ്ലോ​ക്ക് ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കോ​യാ​മ്മു, ആ​യു​ഷ് പ​ദ്ധ​തി​യു​ടെ ഗ​വേ​ഷ​ക​നും ആ​യു​ർ​വേ​ദ കോ​ള​ജ് കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ ഡോ.​കെ.​എ​സ്.​ദി​നേ​ശ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.