ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സ്
Wednesday, February 26, 2020 12:26 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ര​ണ്ടാ​മ​ത് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സ് 2020 പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കും.
കോ​ഴി​ക്കോ​ട് എ​ൻ​ഐ​ടി ഡ​യ​റ​ക്ട​ർ ഡോ.​ശി​വ​ജി ച​ക്ര​വ​ർ​ത്തി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ഫ.​ഇ​ൻ.​ഹോ​റ (കു​ൻ​സാ​ൻ യൂ​ണി​വേ​ഴ്സി​റ്റി സൗ​ത്ത് കൊ​റി​യ), ഡോ.​സ​മീ​ർ (എ​ൻ​ഐ​ടി കാ​ലി​ക്ക​ട്ട്) മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഇ​ല​ക്ട്രോ​ണി​ക്സ്, ഇ​ല​ക്ട്രി​ക്ക​ൽ ക​ന്പ്യൂ​ട്ട​ർ ആ​ൻ​ഡ് ഇ​ൻ​ഫോ​മാ​റ്റി​ക്സ് എ​ന്നീ മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​ർ സം​വ​ദി​ക്കു​ക​യും മി​ക​ച്ച ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും ചെ​യ്യും.

സ്കൂ​ളി​ന് പു​തി​യ കെ​ട്ടി​ടം

മ​ല​പ്പു​റം: വേ​ങ്ങ​ര ക​ണ്ണ​മം​ഗ​ലം ചാ​ക്കീ​രി അ​ഹ​മ്മ​ദ് കു​ട്ടി സ്മാ​ര​ക ജി​എം​യു​പി സ്കൂ​ളി​ന് പു​തി​യ കെ​ട്ടി​ടം യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ്രൊ​ഫ​സ​ർ സി.​ര​വീ​ന്ദ്ര​നാ​ഥ് 28ന് ​കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. രാ​വി​ലെ 10.30ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ എം​എ​ൽ​എ കെ.​എ​ൻ.​എ.​ഖാ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
പി.​കെ.​കു​ഞ്ഞാ​ലി​കു​ട്ടി എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചാ​ക്കീ​രി അ​ബ്ദു​ൾ ഹ​ഖ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ക്ലാ​സ് മു​റി​ക​ൾ കൂ​ടാ​തെ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ഓ​ഡി​റ്റോ​റി​യം, മോ​ഡു​ലാ​ർ കി​ച്ച​ൻ, ഡൈ​നി​ങ് ഹാ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് മൂ​ന്ന് നി​ല​ക​ളു​ള്ള പു​തി​യ കെ​ട്ടി​ടം. 3.25 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.