വ​ള്ളു​വ​നാ​ട് മ​ഹോ​ത്സ​വം ഏ​പ്രി​ൽ മൂ​ന്നു മു​ത​ൽ 14 വ​രെ
Thursday, February 27, 2020 12:43 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വ​ള്ളു​വ​നാ​ട് മ​ഹോ​ത്സ​വം ഏ​പ്രി​ൽ മൂ​ന്നി​നു ആ​രം​ഭി​ച്ച് 14 വ​രെ ബൈ​പാ​സ് മൈ​താ​നി​യി​ൽ വ​ച്ച് ആ​ഘോ​ഷി​ക്കാ​ൻ സം​ഘാ​ട​ക സ​മി​തി എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം തീ​രു​മാ​നി​ച്ചു. കേ​ര​ള സ​ർ​ക്കാ​ർ സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ​യും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കി​ലെ 14 പ​ഞ്ചാ​യ​ത്തു​ക​ൾ, ര​ണ്ടു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ കൂ​ട്ടാ​യ്മ​യോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യാ​ണ് മ​ഹോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഏ​പ്രി​ൽ മൂ​ന്ന് തൊ​ട്ട് വ്യാ​പാ​ര വ്യ​വ​സാ​യ വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ​പാ​ർ​പ്പി​ട സേ​വ​ന കു​ടും​ബ​ശ്രീ മേ​ഖ​ല​ക​ൾ അ​ണി​നി​ര​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, ഓ​ട്ടോ ഷോ, ​ഭ​ക്ഷ്യ​മേ​ള, ഗെ​യിം​സ് മേ​ള, അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്ക്, പ്ര​മു​ഖ ക​ലാ​കാ​ര​ൻ​മാ​ർ അ​ണി​നി​ര​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ഏ​പ്രി​ൽ 14 വ​രെ തു​ട​ർ​ച്ച​യാ​യി സം​ഘ​ടി​പ്പി​ക്കും. ഇ​തേ ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ ഫി​ലിം ഫെ​സ്റ്റ്, നാ​ട​കോ​ത്സ​വം, വി​വി​ധ ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ സം​ഗ​മം നാ​ട്ടി​ലെ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും അ​ര​ങ്ങേ​റും.
മ​ഹോ​ത്സ​വ​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പാ​സ് 15 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും മെ​ന്പ​ർ​മാ​ർ മു​ഖേ​ന താ​ലൂ​ക്കി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും വി​ത​ര​ണം ചെ​യ്യും. അ​തേ​സ​മ​യം പാ​സി​ല്ലാ​ത്ത​വ​ർ​ക്ക് മ​ഹോ​ത്സ​വ വേ​ദി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് അ​ഞ്ചു രൂ​പ ഫീ​സ് ഏ​ർ​പ്പെ​ടു​ത്തും. താ​ലൂ​ക്കി​ലെ ക്ല​ബ്ബു​ക​ൾ, വാ​യ​ന​ശാ​ല​ക​ൾ, കു​ടും​ബ​ശ്രീ എ​ന്നി​വ​യു​ടെ വി​പു​ല​മാ​യ കൂ​ട്ടാ​യ്മ മ​ഹോ​ത്സ​വ​ത്തി​നാ​യി രൂ​പീ​ക​രി​ക്കും. ഇ​വ​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ മു​ഴു​വ​ൻ സ​മ​യ സ്റ്റേ​ജ് ഷോ ​സം​ഘ​ടി​പ്പി​ക്കും. മ​ഹോ​ത്സ​വ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു കൊ​ണ്ട് ഏ​പ്രി​ൽ മൂ​ന്നി​ന് മൂ​ന്നു മ​ണി​ക്ക് ഹൈ​ടെ​ക്ക് കോം​പ്ല​ക്സി​ൽ നി​ന്നും ബൈ​പ്പാ​സ് മൈ​താ​നം വ​രെ വ​ർ​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലിം അ​ധ്യ​ക്ഷ​നാ​യി.