വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ പ​ദ്ധ​തി: 22 റോ​ഡു​ക​ൾ​ക്ക് 99.90 ല​ക്ഷം അ​നു​വ​ദി​ച്ചു
Thursday, February 27, 2020 12:44 AM IST
മ​ല​പ്പു​റം: വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ജി​ല്ല​യി​ലെ 22 റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് 99,90,000 രൂ​പ അ​നു​വ​ദി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.
മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ലെ ഏ​ഴ് റോ​ഡു​ക​ൾ​ക്കും മു​ന്നി​യൂ​ർ, പൂ​ക്കോ​ട്ടൂ​ർ, കു​ഴി​മ​ണ്ണ, പു​ൽ​പ​റ്റ തു​ട​ങ്ങി​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ര​ണ്ട് റോ​ഡു​ക​ൾ​ക്കും ചീ​ക്കോ​ട്, മ​ന്പാ​ട്, ആ​ന​ക്ക​യം, ക​ണ്ണ​മം​ഗ​ലം, തേ​ഞ്ഞി​പ്പ​ലം, വ​ള്ളി​ക്കു​ന്ന്, ന​ന്നം​മു​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഓ​രോ റോ​ഡു​ക​ൾ​ക്കും വീ​ത​മാ​ണ് തു​ക അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.
മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ലെ ചെ​ര​ണി മ​ദ്ര​സ വി​ജ​യ​ധാ​ര റോ​ഡ്, പാ​റ​മ്മ​ൽ​പ്പ​ള്ളി 22-ാം മൈ​ൽ റോ​ഡ് തു​ട​ങ്ങി​യ​വ​യ്ക്ക് നാ​ല് ല​ക്ഷം വീ​ത​വും പ​ട്ട​ർ​ക്കു​ളം കു​റ്റു​പ്പു​ള്ളി ന​റു​ക​ര റോ​ഡ്, 22-ാം മൈ​ൽ​മു​ള്ള​ന്പാ​റ റോ​ഡ്, പാ​റ​യ്ക്കാ​തോ​ട് ഈ​സ്റ്റ് കോ​ഴി​ക്കാ​ട്ട് കു​ന്ന് വെ​സ്റ്റ് കോ​ഴി​ക്കാ​ട്ട് കു​ന്ന് റോ​ഡ്, ചോ​ല​ക്ക​ൽ ഉൗ​ഞ്ഞാ​ല​ക്ക​ൽ എ​സ്‌​സി കോ​ള​നി റോ​ഡ്, ചാ​ലു​കു​ളം കോ​ട്ട​ക്കു​ത്ത് ഫി​ർ​ദൗ​സ് ന​ഗ​ർ റോ​ഡ് മൂ​ന്ന് ല​ക്ഷം വീ​ത​വും അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.
പൂ​ക്കോ​ട്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ന്പ​ല​പ്പ​ടി കു​റു​ക്ക​ൻ കു​ന്ന് റോ​ഡി​ന് നാ​ല് ല​ക്ഷ​വും അ​റ​വ​ങ്ക​ര ചെ​ന്പ​റ​മ്മ​ൽ റോ​ഡി​ന് 4,50,000 രൂ​പ​യും കു​ഴി​മ​ണ്ണ​യി​ലെ മാ​ങ്കാ​വ് മു​തു​വ​ല്ലൂ​ർ റോ​ഡ്, പു​തു​ക്ക​ര​ക്ക​ണ്ടി അ​ങ്ക​ണ​വാ​ടി റോ​ഡ് തു​ട​ങ്ങി​യ​വ​യ്ക്ക് അ​ഞ്ച് ല​ക്ഷം വീ​ത​വും പു​ൽ​പ​റ്റ​യി​ലെ പാ​ലോ​ട് ചെ​റൂ​ത്ത് റോ​ഡ്, ക​ല്ലേ​ങ്ങ​ൽ അ​ത്തി​ക്കോ​ട് റോ​ഡ് എ​ന്നി​വ​യ്ക്ക് മൂ​ന്ന് ല​ക്ഷം വീ​ത​വും ക​ണ്ണ​മം​ഗ​ല​ത്തെ കു​റു​ത്തേ​ട​ത്ത് മാ​ട്കോ​ണി​ക്കൂ​ട് റോ​ഡ്, മു​ന്നി​യൂ​രി​ലെ മി​ല്ല് അ​രീ​ക്കാ​ട്ട് പ​റ​ന്പ് റോ​ഡ്, മു​ട്ടി​ച്ചി​റ ആ​ല​ക്ക​പ​റ​ന്പ റോ​ഡ് എ​ന്നി​വ​യ്ക്ക് അ​ഞ്ച് ല​ക്ഷം വീ​ത​വും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
വ​ള്ളി​ക്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ട​പ്പ​ടി പൊ​റാ​ഞ്ചീ​രി റോ​ഡ്, ന​ന്നം​മു​ക്കി​ലെ ചേ​ല​ക്ക​ട​വ് ശി​വ​ക്ഷേ​ത്രം മൂ​ച്ചി​ക്ക​ൽ റോ​ഡ് തു​ട​ങ്ങി​യ​വ​യ്ക്ക് പ​ത്ത് ല​ക്ഷം വീ​ത​വും തേ​ഞ്ഞി​പ്പ​ല​ത്തെ മാ​താ​പു​ഴ നെ​ച്ചി​നാ​ത്തി​ൽ റോ​ഡി​ന് നാ​ല് ല​ക്ഷ​വും ചീ​ക്കോ​ടി​ലെ വാ​വൂ​ർ മാ​ങ്ക​ട​വ് റോ​ഡി​ന് 4,90,000 രൂ​പ​യും മ​ന്പാ​ടി​ലെ ടാ​ണ അ​ല​ങ്കാ​ർ പാ​ല​പ​റ​ന്പ് അ​ന്പ​ലം റോ​ഡി​ന് നാ​ല് ല​ക്ഷ​വും ആ​ന​ക്ക​യ​ത്തെ മു​ടി​ക്കോ​ട് വ​ട​ക്കു​പ​റ​ന്പ് റോ​ഡി​ന് 4,50,000 രൂ​പ​യു​മാ​ണ് വെ​ള്ള​പ്പൊ​ക്ക​ദു​രി​താ​ശ്വാ​സ പ​ദ്ധ​തി​യി​ൽ നി​ന്നും അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.