ജി​ല്ല​യി​ൽ പാ​ൽ ഉ​ത്​പാദ​നം കു​റ​യുന്നു
Friday, February 28, 2020 12:27 AM IST
നി​ല​ന്പൂ​ർ: വേ​ന​ൽ ക​ടു​ക്കു​ന്ന​തോ​ടെ ജി​ല്ല​യി​ൽ പാ​ലി​ന്‍റെ ഉ​ൽ​പ്പാ​ദ​നം കു​റ​ഞ്ഞു​വ​രു​ന്ന​താ​യി ക​ണ​ക്കു​ക​ൾ. എ​ന്നാ​ൽ ഇ​ത് ജി​ല്ല​യി​ലെ പാ​ൽ വി​ത​ര​ണ​ത്തെ കാ​ര്യ​മാ​യി ബാ​ധി​ക്കി​ല്ലെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് സ​ർ​ക്കാ​ർ പു​തി​യ പ​ദ്ധ​തി​ക​ൾ വ്യാ​പ​ക​മാ​യി ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന​തോ​ടെ ജി​ല്ല​യി​ൽ പാ​ൽ ഉ​ൽ​പ്പാ​ദ​ന​ത്തി​ൽ വ​ലി​യ കു​റ​വി​ല്ലെ​ന്ന​താ​ണ് കാ​ര​ണം. അ​തേ​സ​മ​യം ഫെ​ബ്രു​വ​രി, മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ വ​ര​ണ്ട സീ​സ​ണ്‍ ആ​കു​ന്ന​തോ​ടെ പ​ച്ച​പ്പു​ല്ലി​ന്‍റെ ല​ഭ്യ​ത കു​റ​യു​ന്ന​ത് പാ​ലി​ന്‍റെ സ്വാ​ഭാ​വി​ക ഉ​ൽ​പ്പാ​ദ​നം കു​റ​യാ​ൻ ഇ​ട​യാ​കും. സ​മീ​പ സം​സ്ഥാ​ന​ങ്ങ​ളാ​യ ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് കൊ​ണ്ടു​വ​രു​ന്ന പാ​ൽ കൂ​ടി​യാ​കു​ന്പോ​ൾ വ​ലി​യ ക്ഷാ​മം നേ​രി​ടേ​ണ്ടി​വ​രി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. ജി​ല്ല​യി​ൽ നി​ല​ന്പൂ​ർ ബ്ലോ​ക്കി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പാ​ൽ ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന​ത്. ഒ​രു​മാ​സം ശ​രാ​ശ​രി നാ​ല​ര ല​ക്ഷം ലി​റ്റ​ർ പാ​ൽ ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്നു​ണ്ട്. നി​ല​ന്പൂ​ർ ബ്ലോ​ക്കി​ലെ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തെ പാ​ലു​ൽ​പ്പാ​ദ​നം നോ​ക്കി​യാ​ൽ ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പാ​ലു​ൽ​പ്പാ​ദി​പ്പി​ച്ച​ത്. 4,78,894 ലി​റ്റ​ർ. 4,78,069 ലി​റ്റ​ർ പാ​ലാ​ണ് ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ഉ​ൽ​പ്പാ​ദ​നം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ജൂ​ണി​ൽ ഇ​ത് 4,76,686 ലി​റ്റ​റു​മാ​യി​രു​ന്നു. വ​ലി​യ പ്ര​ള​യ​മു​ണ്ടാ​യ ഓ​ഗ​സ്റ്റി​ൽ 3,55,919 ലി​റ്റ​ർ പാ​ൽ മാ​ത്ര​മാ​ണ് ഉ​ൽ​പ്പാ​ദി​പ്പി​ക്കാ​നാ​യ​ത്. പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് പ​ല വീ​ടു​ക​ളി​ലേ​യും പ​ശു​ക്ക​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങി ചാ​കു​ക​യോ ഒ​ഴു​കി​പ്പോ​കു​ക​യോ ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് സ​ർ​ക്കാ​ർ മു​ൻ​കൈ എ​ടു​ത്ത് ഈ ​കു​ടും​ബ​ങ്ങ​ൾ​ക്കെ​ല്ലാം പ​ശു​വി​നെ വാ​ങ്ങി​ക്കൊ​ടു​ത്തു. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് കൊ​ണ്ടു​വ​ന്ന മേ​ൻ​മ​യേ​റി​യ ഇ​ന​ത്തി​ൽ പെ​ടു​ന്ന പ​ശു​ക്ക​ളെ​യാ​ണ് വാ​ങ്ങി ന​ൽ​കി​യ​ത്. കു​റ​ഞ്ഞ​ത് 15 ലി​റ്റ​ർ മു​ത​ൽ പാ​ൽ ക​റ​വ​യു​ള്ള​താ​യി​രു​ന്നു ഓ​രോ പ​ശു​വും. എ​ന്നാ​ൽ കാ​ലാ​വ​സ്ഥ​യു​ടെ വ്യ​ത്യാ​സ​വും തീ​റ്റ​യി​ലു​ണ്ടാ​വു​ന്ന മാ​റ്റ​വും കാ​ര​ണം പു​റ​ത്ത് നി​ന്ന് കൊ​ണ്ടു​വ​രു​ന്ന പ​ശു​ക്ക​ളി​ൽ ചി​ല​ത് ചാ​കു​ക​യു​ണ്ടാ​യി.
44 പാ​ലു​ൽ​പ്പാ​ദ​ന സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളാ​ണ് നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​രി​ധി​യി​ലു​ള്ള​ത്. 2019 ഡി​സം​ബ​റി​ലും 2020 ജ​നു​വ​രി​യി​ലും ആ​ന​ക്ക​ല്ലി​ലെ സം​ഘം 23,661 ലി​റ്റ​ർ പാ​ൽ ഉ​ൽ​പ്പാ​ദി​പ്പി​ച്ച് നി​ല​ന്പൂ​ർ ബ്ലോ​ക്കി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​ണ്ട്. ഇ​തേ കാ​ല​യ​ള​വി​ൽ ആ​ഢ്യ​ൻ​പാ​റ​യി​ലെ സം​ഘം 1398 ലി​റ്റ​റും 1481 ലി​റ്റ​റു​മാ​ണ് ഉ​ൽ​പ്പാ​ദി​പ്പി​ച്ച​ത്. നി​ല​ന്പൂ​രി​ന് പു​റ​മെ കാ​ളി​കാ​വ്, വ​ണ്ടൂ​ർ ബ്ലോ​ക്കു​ക​ളി​ൽ പാ​ൽ ഉ​ൽ​പ്പാ​ദ​ന​ത്തി​ൽ വ​ർ​ധ​ന​യു​ണ്ടാ​യ​താ​യി നി​ല​ന്പൂ​ർ ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​റു​ടെ ചു​മ​ത​ല​യു​ള്ള സ​ജി​നി പ​റ​ഞ്ഞു. നി​ല​ന്പൂ​രി​ലൊ​ഴി​കെ പു​തി​യ സം​ഘ​ങ്ങ​ൾ ഇ​പ്പോ​ഴും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി വ​രു​ന്ന​താ​യും അ​വ​ർ പ​റ​ഞ്ഞു. അ​തേ സ​മ​യം നി​ല​ന്പൂ​രി​ലെ ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് ഈ ​മേ​ഖ​ല​യിി​ൽ വ​ലി​യ പ്ര​യാ​സ​ങ്ങ​ളു​ണ്ടാ​ക്കു​ന്നു​ണ്ട്. നി​ല​ന്പൂ​രി​ൽ മാ​സ​ങ്ങ​ളാ​യി സ്ഥി​രം ഓ​ഫീ​സ​റി​ല്ല. ര​ണ്ട് ഡ​യ​റി ഫാം ​ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രു​ടെ ത​സ്തി​ക​ക​ളും ഒ​ഴി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. ഈ ​മേ​ഖ​ല​യി​ൽ സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ നി​ര​വ​ധി പു​തി​യ പ​ദ്ധ​തി​ക​ൾ വ​രു​ന്നു​ണ്ടെ​ങ്കി​ലും അ​വ ന​ട​പ്പി​ലാ​ക്കേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ല്ലാ​ത്ത​താ​ണ് വ​ലി​യ പ്ര​ശ്നം.