വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം
Saturday, February 29, 2020 12:34 AM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട്് സ​ർ​വ​ക​ലാ​ശാ​ല പു​രു​ഷ ഹോ​സ്റ്റ​ലി​ൽ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം. ഉ​ച്ച​യ്ക്ക് വി​ള​ന്പി​യ ബി​രി​യാ​ണി​യി​ൽ ബാ​ക്കി വ​ന്ന റൈ​സ് രാ​ത്രി​യി​ൽ ക​ഴി​ച്ച 15 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് അ​സ്വ​സ്ഥ​ത​യു​ണ്ടാ​യ​ത്. വി​ദ്യാ​ർ​ഥി​ക​ളെ യൂ​ണി​വേ​ഴ്സി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​സ​ർ​വ​ക​ലാ​ശാ​ല വ​നി​താ ഹോ​സ്റ്റ​ലി​ലെ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നെ​തി​രേ നേ​ര​ത്തെ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.

സ്നേ​ഹ​വീ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു

എ​ട​ക്ക​ര: നാ​രോ​ക്കാ​വ് ഹ​യ​ർ സെ​ക്ക​ന്‌ഡറി സ്കൂ​ൾ, ബ്രി​ട്ടീ​ഷ് കേ​ര​ളേ​റ്റ്സ് അ​സോ​സി​യേ​ഷ​ന്‍റെ പൂ​ർ​ണ സാ​ന്പ​ത്തി​ക പി​ന്തു​ണ​യോ​ടെ എ​ട​ക്ക​ര മു​സ്ലി​യാ​ര​ങ്ങാ​ടി​യി​ൽ നി​ർ​മ്മി​ച്ച സ്നേ​ഹ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം വ​ഴി​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​എ.​സു​കു നി​ർ​വ​ഹി​ച്ചു. നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ സം​ഭ​വി​ച്ച മ​ഹാ​പ്ര​ള​യ​ത്തി​ൽ വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന പ​ത്താ​യ​പു​ര​ക്ക​ൽ ഹം​സ​യ്ക്കാ​ണ് വീ​ട് നി​ർ​മി​ച്ച് ന​ൽ​കി​യ​ത്. അ​കാ​ല​ത്തി​ൽ മ​ര​ണ​പ്പെ​ട്ട മ​രു​ത മു​ണ്ട​പ്പൊ​ട്ടി​യി​ലെ ദാ​സ​ൻ കു​ടും​ബ സ​ഹാ​യ നി​ധി​യി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച ഒ​രു ല​ക്ഷം രൂ​പ​യും കൈ​മാ​റി. ഈ ​വ​ർ​ഷം സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന സി.​എ​സ്.​സ​ണ്ണി, ക​ള​ത്തി​ങ്ങ​ൽ മ​ജീ​ദ് എ​ന്നി​വ​ർ​ക്കു​ള്ള ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം മ​ല​പ്പു​റം ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശ് നി​ർ​വ്വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​കെ.​മ​നോ​ജ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ബീ​ർ പ​നോ​ളി, പ്രി​ൻ​സി​പ്പാ​ൾ പി.​കെ.​അ​ബ്ദു​ൽ ക​രീം. വാ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ അ​നി​താ ബി​ജു, ഷൈ​നി പാ​ല​ക്കു​ഴി, റ​സി​യ, ബ്രി​ട്ടീ​ഷ് കേ​ര​ളേ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി മു​ഹ​മ്മ​ദ് റി​യാ​സ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ്എം.​ഐ.​റ​ഷീ​ദ്, പ്ര​ധാ​നാ​ധ്യാ​പി​ക വി.​പി.​അ​ന്ന​മ്മ, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ​മാ​രാ​യ ബി​നു പോ​ൾ, പി.​മു​ഹ​മ്മ​ദ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.