ബ​ഡ്സ് സ്കൂ​ളി​ന് ത​യ്യ​ൽ മെ​ഷീ​ൻ ന​ൽ​കി ഹോ​ട്ട​ൽ വ്യാ​പാ​രി​ക​ൾ
Saturday, February 29, 2020 12:34 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​ഡ്സ് സ്കൂ​ളി​ലെ തൊ​ഴി​ൽ പ​രി​ശീ​ല​ന​ത്തി​നാ​യി ത​യ്യ​ൽ മെ​ഷീ​ൻ സം​ഭാ​വ​ന ചെ​യ്ത് പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ൽ ആ​ൻ​ഡ് റെ​സ്റ്ററ​ന്‍റ് അ​സോ​സി​യേ​ഷ​ൻ മാ​തൃ​ക​യാ​യി.
പു​തു​താ​യി ത​യ്യ​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​ലേ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഒ​രു ത​യ്യ​ൽ മെ​ഷീ​ൻ ഹോ​ട്ട​ൽ ആ​ൻ​ഡ് റെ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ബ​ഡ്സ് സ്കൂ​ളി​ന് സം​ഭാ​വ​ന ചെ​യ്ത​ത്. ആ​വ​ശ്യ​മാ​കു​ന്ന മു​റ​ക്ക് ഇ​നി​യും ത​യ്യ​ൽ മെ​ഷീ​ൻ ന​ൽ​കാ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. മാ​ത്ര​മ​ല്ല ആ​ഴ്ച​യി​ൽ ഒ​രു​ദി​വ​സം അ​സോ​സി​യേ​ഷ​നി​ൽ അം​ഗ​ങ്ങ​ളാ​യ ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നും ബ​ഡ്സ് സ്കു​ളി​ലേ​ക്ക് സ്പെ​ഷ​ൽ ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​തി​നും ച​ട​ങ്ങി​ൽ ധാ​ര​ണ​യാ​യി.
ച​ട​ങ്ങ് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ചെ​യ​ർ​പേ​ഴ്സ​ണ്‍ പി.​ടി ശോ​ഭ​ന അ​ധ്യ​ക്ഷ​ത വഹിച്ചു. അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ത​യ്യ​ൽ മെ​ഷി​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൈ​മാ​റി. ഹോ​ട്ട​ൽ ആ​ൻ​ഡ് റെ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സ​ലിം തേ​നാ​രി, സെ​ക്ര​ട്ട​റി ബാ​ല​കൃ​ഷ്ണ​ൻ ഗോ​കു​ലം, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ബാ​സ് പ​ട്ടി​ക്കാ​ട്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​രേ​ഷ് ഫൈ​വ് ജി, ​ട്ര​ഷ​റ​ർ അ​ബ്ദു​പാ​താ​രി, അ​ഷ്റ​ഫ് മു​ഗ​ൾ പാ​ർ​ക്ക്, മു​ഹ​മ്മ​ദ​ലി മൗ​ലാ​ന, മു​ഹ​സി​ൻ ഗ​സാ​ല, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​ദി​ലീ​പ്, ജെ​ച്ച്ഐ ടി.​രാ​ജീ​വ​ൻ, സാ​ന്ത്വ​നം കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​ലിം കി​ഴി​ശേ​രി, സു​ന്ദ​ര​ൻ കാ​ര​യി​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ബ​ഡ്സ് സ്കൂ​ൾ അ​ധ്യാ​പി​ക മി​ത ജോ​സ് സ്വ​ഗ​ത​വും, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​സു​കു​മാ​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.