കോ​വി​ഡ് -19: രാ​ഹു​ൽ ഗാ​ന്ധി പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ ന​ൽ​കി
Wednesday, March 25, 2020 10:33 PM IST
മ​ല​പ്പു​റം; കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി രാ​ഹു​ൽ ഗാ​ന്ധി എം​പി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം മ​ല​പ്പു​റം ജി​ല്ല​യി​ലേ​ക്ക് അ​നു​വ​ദി​ച്ച മാ​സ്ക്കു​ക​ൾ, സാ​നി​റ്റൈ​സ​റു​ക​ൾ, തെ​ർ​മോ മീ​റ്റ​റു​ക​ൾ എ​ന്നി​വ എ.​പി അ​നി​ൽ കു​മാ​ർ എം​എ​ൽ​എ ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക്കി​ന് കൈ​മാ​റി.
വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലേ​ക്കാ​ണ് എംപി പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ ന​ൽ​കി​യ​ത്. ജി​ല്ല​യി​ൽ ആ​വ​ശ്യാ​നു​സ​ര​ണം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​ണ് ക​ള​ക്ട​ർ​മാ​ർ​ക്ക് സാ​മ​ഗ്രി​ക​ൾ എ​ത്തി​ക്കു​ന്ന​തെ​ന്നു എം​എ​ൽ​എ പ​റ​ഞ്ഞു. കൂ​ടു​ത​ൽ എം​പി ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ജി​ല്ല​യു​ടെ ആ​വ​ശ്യ​ത്തി​ൻ​മേ​ൽ ഉ​ട​ൻ മ​റു​പ​ടി ന​ൽ​കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.