ജി​ല്ല​യി​ൽ 617 പേ​ർ​ കൂ​ടി നി​രീ​ക്ഷ​ണത്തിൽ
Wednesday, March 25, 2020 10:34 PM IST
മ​ല​പ്പു​റം: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ഇ​ന്ന​ലെ 617 പേ​ർ​ക്കു കൂ​ടി പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് കോ​വി​ഡ് പ്ര​തി​രോ​ധ മു​ഖ്യ സ​മി​തി അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ൽ ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 10,515 ആ​യി. 55 പേ​രാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്. 10,434 പേ​ർ വീ​ടു​ക​ളി​ലും 26 പേ​ർ കൊ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ 41, തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ അ​ഞ്ച്, നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ആ​റ്, തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ മൂ​ന്ന് പേ​രു​മാ​ണ് ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ളി​ലു​ള്ള​ത്. ജി​ല്ല​യി​ൽ ഇ​ന്ന​ലെ ആ​ർ​ക്കും വൈ​റ​സ് ബാ​ധ പു​തു​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന അ​ഞ്ച് വൈ​റ​സ് ബാ​ധി​ത​രു​ടേ​യും ആ​രോ​ഗ്യ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​സ​ക്കീ​ന അ​റി​യി​ച്ചു. ഇ​തു​വ​രെ പ​രി​ശോ​ധ​ന​ക്ക​യ​ച്ച സാ​ന്പി​ളു​ക​ളി​ൽ 316 പേ​ർ​ക്ക് വൈ​റ​സ് ബാ​ധ​യി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​നി 111 സാ​ന്പി​ളു​ക​ളു​ടെ ഫ​ല​മാ​ണ് ല​ഭി​ക്കാ​നു​ള്ള​ത്. ആ​രോ​ഗ്യ ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ജി​ല്ല​യി​ൽ 11 കേ​സു​ക​ൾ ഇ​ന്ന​ലെ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു.​അ​ബ്ദു​ൾ ക​രീം പ​റ​ഞ്ഞു. ഇ​തു​വ​രെ ഇ​ത്ത​ര​ത്തി​ൽ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളു​ടെ എ​ണ്ണം 44 ആ​യി. ജി​ല്ല​യി​ലെ മു​ഴു​വ​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ൾ സ​ജ്ജ​മാ​ക്കി വ​രി​ക​യാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഇ.​എ.​രാ​ജ​ൻ യോ​ഗ​ത്തെ അ​റി​യി​ച്ചു.
പെ​രി​ന്ത​ൽ​ണ്ണ സ​ബ് ക​ള​ക്ട​ർ കെ.​എ​സ്.​അ​ഞ്ജു, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ രാ​ജീ​വ് കു​മാ​ർ ചൗ​ധ​രി, എ​ഡി​എം എ​ൻ.​എം.​മെ​ഹ​റ​ലി, ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ പി.​എ​ൻ.​പു​രു​ഷോ​ത്ത​മ​ൻ, ദേ​ശീ​യ പാ​ത വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഡോ.​ജെ.​ഒ.​അ​രു​ണ്‍, മ​ഞ്ചേ​രി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ.​കെ.​ന​ന്ദ​കു​മാ​ർ, എ​ൻ​എ​ച്ച്എം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​എ.​ഷി​ബു​ലാ​ൽ, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ ജി. ​ബി​ൻ​സി​ലാ​ൽ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രും ജി​ല്ലാ​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.