ചു​ങ്ക​ത്ത​റ ആരോ​ഗ്യകേ​ന്ദ്ര​ത്തി​ലെ തി​ര​ക്ക് കു​റ​യ്ക്കാ​ൻ പ​ദ്ധ​തി
Thursday, March 26, 2020 11:06 PM IST
എ​ട​ക്ക​ര: കോ​വി​ഡ്-19​ന്‍റെ സ​മൂ​ഹ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചു​ങ്ക​ത്ത​റ കോ​ട്ടേ​പ്പാ​ടം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം ഒൗ​ട്ട് പേ​ഷ്യ​ന്‍റ് വി​ഭാ​ഗ​ത്തി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ പു​തി​യ പ​ദ്ധ​തി​യു​മാ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​രും വ്യാ​പാ​ര സ​മൂ​ഹ​വും. പ്രാ​യ​മാ​യ​വ​ർ, പ്ര​മേ​ഹ രോ​ഗി​ക​ൾ, ര​ക്ത​സ​മ്മ​ർ​ദമു​ള്ള​വ​ർ, ഹൃ​ദ​യ സം​ന്പ​ന്ധ​മാ​യ രോ​ഗ​മു​ള്ള​വ​ർ, പ​രി​ര​ക്ഷ സൈ​ക്യാ​ട്രി രോ​ഗി​ക​ൾ തു​ട​ങ്ങി ആ​ശു​പ​ത്രി​യി​ൽ നി​ന്ന് സ്ഥി​ര​മാ​യി സേ​വ​ന​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കാ​യാ​ണ് വ്യാ​പാ​ര സ​മൂ​ഹ​വു​മാ​യി കൈ​കോ​ർ​ത്ത് പു​തി​യ പ​ദ്ധ​തി ആ​വി​ഷ്ക്ക​രി​ച്ച​ത്. രോ​ഗി​ക​ൾ സ്ഥി​ര​മാ​യി ക​ഴി​ക്കു​ന്ന മ​രു​ന്നു​ക​ളു​ടെ കു​റി​പ്പ​ടി​ക​ൾ അ​താ​ത് വാ​ർ​ഡു​ക​ളി​ലെ ആ​ശാ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വാ​ട്ട്സാ​പ്പ് മു​ഖേ​ന അ​യ​ക്കു​ക​യാ​ണ് വേ​ണ്ട​ത്.
കു​റി​പ്പ​ടി​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം അ​വ​ശ്യ​മ​രു​ന്നു​ക​ൾ രോ​ഗി​ക​ളു​ടെ വീ​ട്ടു​പ​ടി​ക്ക​ൽ എ​ത്തി​ക്കാ​നാ​ണ് പ​ദ്ധ​തി ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. മ​രു​ന്നു​ക​ൾ രോ​ഗി​ക​ളു​ടെ വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​താ​ണ് വ്യാ​പാ​രി​ക​ളു​ടെ ചു​മ​ത​ല. ഇ​തു​വ​ഴി ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ളു​ടെ തി​ര​ക്കും ജ​ന​ങ്ങ​ൾ​ക്കു​ള്ള ബു​ദ്ധി​മു​ട്ടു​ക​ളും ഒ​ഴി​വാ​ക്കാ​നാ​കും.
ഇ​തോ​ടൊ​പ്പം മ​ഹാ​മാ​രി​യെ പി​ടി​ച്ചു​കെ​ട്ടാ​നു​ള്ള സ​ർ​ക്കാ​ർ ഉ​ദ്യ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​കു​കയും ചെ​യ്യു​മെ​ന്ന് കോ​ട്ടേ​പ്പാ​ടം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ചാ​ച്ചി, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ഹ​ക്കീം ച​ങ്ക​ര​ത്ത് എ​ന്നി​വ​ർ അ​റി​യി​ച്ചു.