യാ​ത്രാ പാ​സു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ
Friday, March 27, 2020 10:49 PM IST
നി​ല​ന്പൂ​ർ: കോ​വി​ഡ് 19 നി​യ​ന്ത്ര​ണ​ത്തി​നാ​യി സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ യാ​ത്രാ വി​ല​ക്ക് നി​ല​നി​ൽ​ക്കേ അ​ത്യാ​വ​ശ്യ​ക്കാ​ർ​ക്ക് പോ​കാ​നു​ള്ള വാ​ഹ​ന​ങ്ങ​ങ​ൾ​ക്കു അ​ത​ത് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് പാ​സ് അ​നു​വ​ദി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നു പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.
നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തോ​ഫീ​സി​ൽ ന​ട​ത്തി​യ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ൽ മ​ന്ത്രി കെ.​ടി. ജ​ലീ​ലു​മാ​യി വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ൽ സം​സാ​രി​ച്ച​പ്പോ​ഴാ​ണ് എം​എ​ൽ​എ ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണ്‍ വ​ഴി ആ​ർ​ക്കൊ​ക്കെ ഭ​ക്ഷ​ണം കൊ​ടു​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വേ​ണ​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.
ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ചി​ല ആ​ദി​വാ​സി വി​ഭാ​ഗം ഉ​ൾ​വ​ന​ത്തി​ലേ​ക്കു താ​മ​സം മാ​റി​യ വി​വ​രം പ്ര​സി​ഡ​ന്‍റ് പി.​ടി. ഉ​സ്മാ​ൻ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. ഐ​ടി​ഡി​പി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നു. ചാ​ലി​യാ​റി​ലെ 186 ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ പ​ത്തു കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് താ​മ​സി​പ്പി​ച്ചി​ട്ടു​ള്ള​ത്.ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ​ക്കു സ​മീ​പ സം​സ്ഥാ​ന​ങ്ങ​ളാ​യ ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പോ​കാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ പാ​സാ​ണ് ന​ൽ​കു​ന്ന​ത്.
അ​തി​നു താ​മ​സം നേ​രി​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​വി​ടെ ത​ഹ​സി​ൽ​ദാ​രെ ചു​മ​ത​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും യോ​ഗ​ത്തി​ലു​യ​ർ​ന്നു. ഒ​രു​മി​ച്ച് 25 അ​പേ​ക്ഷ​ക​ൾക്ക് അ​നു​മ​തി ന​ൽ​കാ​വു​ന്ന​താ​ണെ​ന്ന് മ​ന്ത്രി മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കി.