പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ 50 ല​ക്ഷം അ​നു​വ​ദി​ച്ചു
Friday, March 27, 2020 10:49 PM IST
പൊ​ന്നാ​നി: പൊ​ന്നാ​നി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ കോ​വി​ഡ്-19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് യ​ന്ത്ര സ​മ​ഗ്രി​ക​ളും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങു​ന്ന​തി​ന് പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു 50 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി അ​റി​യി​ച്ചു.
തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി, തി​രൂ​ര​ങ്ങാ​ടി, പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ആ​ദ്യ ഘ​ട്ടം തു​ക അ​നു​വ​ദി​ച്ച​ത്. ജി​ല്ല​യി​ൽ കോ​വി​ഡ് ചി​കി​ത്സ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ന​ട​ത്തി​വ​രു​ന്ന​ത് .
എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​യി​ൽ മേ​ഖ​ല​യി​ലെ ആ​ശു​പ​ത്രി​ക​ൾ​ക്കാ​യി തു​ക അ​നു​വ​ദി​ച്ച​ത്.