കോ​വി​ഡ് 19 പ്ര​തി​രോ​ധി​ക്കാ​ൻ ഫേസ് ഷീ​ൽ​ഡ് വി​ക​സി​പ്പി​ച്ച് കു​റ്റി​പ്പു​റം എ​ൻ​ജി​നിയ​റിം​ഗ്് കോ​ള​ജ്
Tuesday, March 31, 2020 10:51 PM IST
മ​ല​പ്പു​റം: കോ​വി​ഡ് -19നെ ​പ്ര​തി​രോ​ധി​ക്കാ​ൻ ഫേസ് ഷീ​ൽ​ഡ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത് കു​റ്റി​പ്പു​റം എം​ഇ​എ​സ് എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജി​ലെ എ​ൻ​ജി​നി​യ​ർ​മാ​ർ. ഇ​ല​ക്ട്രി​ക്ക​ൽ വി​ഭാ​ഗം ക​മ്യൂ​ണി​റ്റി സ​ർ​വീ​സ് സെ​ന്‍റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഫേസ് ഷീ​ൽ​ഡ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ മ​റ്റ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് മു​ഖാ​വ​ര​ണം വി​ക​സി​പ്പി​ച്ച​ത്.
50 ഷീ​ൽ​ഡു​ക​ൾ കോ​ള​ജ് അ​ധി​കൃ​ത​ർ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ​ക്ട​ർ കെ. ​സ​ക്കീ​ന​യ്ക്ക് കൈ​മാ​റി. അ​ണു​വി​മു​ക്ത​മാ​ക്കി വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന മു​ഖാ​വ​ര​ണ​ത്തി​ന് 120 രൂ​പ​യോ​ള​മാ​ണ് നി​ർ​മാ​ണ​ച്ചെ​ല​വ്. ഇ​ല​ക്ട്രി​ക്ക​ൽ വി​ഭാ​ഗ​ത്തി​ലെ ക​മ്യൂ​ണിറ്റി സ​ർ​വീ​സ് സെ​ന്‍റ​ർ കോ​ള​ജ് ഇ​ൻ ചാ​ർ​ജ് കെ.​നി​ഷാ​ദ, ഇ​ല​ക്‌ട്രിക്ക​ൽ വി​ഭാ​ഗം മേ​ധാ​വി ഡോ​ക്ട​ർ കെ.​ന​ഫീ​സ, ക​മ്യൂ​ണി​റ്റി സ​ർ​വീ​സ് കോ​ള​ജ് ഇ​ൻ ചാ​ർ​ജ് സ​ജീ​ർ, ഫാ​ബ് ലാ​ബ് ഇ​ൻ​ചാ​ർ​ജ് ഷൈ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ല​ക്ട്രി​ക്ക​ൽ വി​ഭാ​ഗ​ത്തി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി കെ.​കെ ദി​പു​വും സം​ഘ​വു​മാ​ണ് മു​ഖാ​വ​ര​ണം വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത.്