അ​ഭ​യകേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജം
Wednesday, April 1, 2020 11:11 PM IST
മ​ല​പ്പു​റം: ലോ​ക്ക് ഡൗ​ണി​ന്‍റെ​യും നി​രോ​ധ​നാ​ജ്ഞ​യു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​രു​ടെ​യും വ​ഴി​യാ​ത്ര​ക്കി​ടെ ക​ണ്ടെ​ത്തു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ, ജി​ല്ല​യി​ൽ താ​മ​സ​ത്തി​ന് ഇ​ട​മി​ല്ലാ​ത്ത​വ​ർ എ​ന്നി​വ​രു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളോ​ടെ എ​ട്ടു അ​ഭ​യ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ച്ചു.
സ​ർ​ക്കാ​ർ ഹൈ​സ​കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ല​യ​ങ്ങ​ളി​ൽ സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി​യാ​ണ് അ​ഭ​യ കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. അ​ഭ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ താ​മ​സ സൗ​ക​ര്യ​ങ്ങ​ൾ​ക്കൊ​പ്പം ഭ​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.
കൊ​ണ്ടോ​ട്ടി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, മ​ല​പ്പു​റം ബോ​യ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, മ​ല​പ്പു​റം ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, മ​രു​ത ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ൾ, കോ​ട്ട​ക്ക​ൽ ഗ​വ​ണ്‍​മെ​ന്‍റ് രാ​ജാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, എ​ട​പ്പാ​ൾ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​ഭ​യ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.