അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു
Thursday, April 2, 2020 10:58 PM IST
നി​ല​ന്പൂ​ർ: കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചാ​ലി​യാ​റി​ൽ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. കോ​വി​ഡ് 19 തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ റ​വ​ന്യൂ, ആ​രോ​ഗ്യ വ​കു​പ്പ്, ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​ർ ത​മ്മി​ൽ ഏ​കോ​പ​ന​മു​ണ്ടാ​ക്കാ​ൻ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. പി.​കെ.​ബ​ഷീ​ർ എം​എ​ൽ​എ ഇ​തു​വ​രെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ ചാ​ലി​യാ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ കൂ​ടു​ത​ൽ കി​ട​ക്ക​ക​ൾ ഉ​ൾ​പ്പെ​ടെ വാ​ങ്ങാ​ൻ ആ​വ​ശ്യ​മാ​യ ഫ​ണ്ട് സ്പോ​ണ്‍​സ​ർ​ഷി​പ്പി​ലൂ​ടെ ക​ണ്ടെ​ത്തി ന​ൽ​കാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി. 345 പേ​രെ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ വീ​ടു​ക​ളി​ലു​ണ്ട്. ഇ​തി​ൽ പ്ര​വാ​സി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ണ്ടെ​ന്നും ഇ​തി​ൽ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ച്ചു കൊ​ടു​ക്കാ​നും തീ​രു​മാ​നി​ച്ചു. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഓ​രോ വാ​ർ​ഡ് തി​രി​ച്ച് ക​ണ​ക്കെ​ടു​ത്ത് ഭ​ക്ഷ​ണം വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു കൊ​ടു​ക്കു​ന്നു​ണ്ട്.
ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. ഉ​സ്മാ​ൻ, നി​ല​ന്പൂ​ർ സി​ഐ ടി.​എ​സ്.​ബി​നു, ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ തോ​ണി​ക്ക​ട​വ​ൻ ഷൗ​ക്ക​ത്ത്, പൂ​ക്കോ​ട​ൻ നൗ​ഷാ​ദ്, ചാ​ലി​യാ​ർ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ടി.​എ​ൻ.​അ​നൂ​പ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​രു​ണ്‍​കു​മാ​ർ, സെ​ക്ര​ട്ട​റി കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.