പു​ഴ​യി​ൽ മാ​ലി​ന്യം ത​ള്ളി​യ ര​ണ്ട് പേ​ർ പി​ടി​യി​ൽ
Thursday, April 2, 2020 10:58 PM IST
എ​ട​ക്ക​ര: പു​ഴ​യി​ലെ ചി​റ​യി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ ര​ണ്ട് പേ​രെ വ​ഴി​ക്ക​ട​വ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ന്ന്യാം​കു​റി​ശി കു​ന്നു​മ്മ​ൽ ഇ​ബ്രാ​ഹിം ബാ​ദു​ഷ എ​ന്ന വെ​യ്സ്റ്റ് ബാ​ദു(27), പെ​രി​ന്ത​ൽ​മ​ണ്ണ ക​രി​ങ്ക​ല്ല​ത്താ​ണി ത​ടാം​പ​ള്ളി​യാ​ളി മു​ഹ​മ്മ​ദ് ആ​ഷി​ക്ക് എ​ന്ന മു​ട്ട ആ​ഷി(23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ പ​തി​നെ​ട്ടി​ന് ക​വ​ള​പ്പൊ​യ്ക പാ​ല​ത്തി​ന് മു​ക​ളി​ലാ​യി വെ​ള്ളം കെ​ട്ടി നി​ർ​ത്തി​യ ചി​റ​യി​ലാ​ണ് പ്ര​തി​ക​ൾ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ​ത്.
ലോ​ക്ക്ഡൗ​ണാ​യ​തോ​ടെ പ്ര​ദേ​ശ​ത്തെ നി​ര​വ​ധി​യാ​ളു​ക​ൾ കു​ളി​ക്കാ​നും, അ​ല​ക്കാ​നു​മാ​യി ഈ ​ചി​റ​യെ​യാ​ണ് ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. വെ​ള്ള​ത്തി​ന്‍റെ നി​റം​മാ​റു​ക​യും ദു​ർ​ഗ​ന്ധം പ​ര​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് മാ​ലി​ന്യം ത​ള്ളി​യ വി​വ​രം അ​റി​യു​ന്ന​ത്. മ​ലി​ന​ജ​ല​ത്തി​ൽ കു​ളി​ച്ച ചി​ല​ർ​ക്ക് ചെ​റി​ച്ചി​ലും അ​സ്വ​സ്ഥ​ത​യും അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.
പ​രി​സ​ര​വാ​സി​ക​ളു​ടെ പ​രാ​തി​യി​ൽ വ​ഴി​ക്ക​ട​വ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച പോ​ലി​സി​ന് ചു​വ​ന്ന നി​റ​ത്തി​ലു​ള്ള ടാ​ങ്ക​ർ ലോ​റി​യു​ടെ അ​വ്യ​ക്ത​മാ​യ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചു. വ​ഴി​ക്ക​ട​വ് മു​ത​ൽ രാ​മ​നാ​ട്ടു​ക​ര വ​രെ​യും, വ​ട​പു​റം മു​ത​ൽ പെ​രി​ന്ത​ൽ​മ​ണ്ണ വ​ര​യു​മു​ള്ള നൂ​റ്റി​യ​ൻ​പ​തോ​ളം സി​സി​ടി​വി കാ​മ​റ​ക​ളാ​ണ് പോ​ലീ​സ് പ​രി​ശോ​ധി​ച്ച​ത്.
പ​രി​ശോ​ധ​ന​യി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ഭാ​ഗ​ത്തു​ള്ള​താ​ണ് ടാ​ങ്ക​ർ ലോ​റി​യെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. തു​ട​ർ​ന്ന് പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ഇ​ത്ത​രം കേ​സു​ക​ളി​ൽ​പെ​ട്ട​വ​രെ നി​രീ​ക്ഷ​ണം ന​ട​ത്തി​യ​തി​ൽ നി​ന്നു​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യ​ത്. പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ന്ന്യാം​കു​റി​ശി​യി​ലെ തോ​ട്ട​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ മാ​ലി​ന്യം കൊ​ണ്ടു​വ​ന്ന ലോ​റി​യും പോ​ലി​സ് പി​ടി​ച്ചെ​ടു​ത്തു. പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി പി.​സി.​ഹ​രി​ദാ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചി​രു​ന്നു.
അ​ന്വേ​ഷ​ണ​ത്തി​ൽ നാ​രോ​ക്കാ​വ് ഒ​ന്നാം പ​ടി​യി​ലു​ള്ള പൂ​ഴി​ക്കു​ത്ത് ഇ​ബ്രാ​ഹിം എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ പാ​ലേ​മാ​ടു​ള്ള ലോ​ഡ്ജി​ൽ നി​ന്നു​മാ​ണ് ക​ക്കൂ​സ് മാ​ലി​ന്യം പു​ഴ​യി​ൽ ത​ള്ളി​യ​തെ​ന്ന് പ്ര​തി​ക​ൾ സ​മ്മ​തി​ച്ചു. പ്ര​തി​ക​ൾ നി​ര​വ​ധി കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​രും ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​വ​രു​മാ​ണ്. പ്ര​തി​ക​ളെ നി​ല​ന്പൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. വ​ഴി​ക്ക​ട​വ് സി​ഐ പി.​അ​ബ്ദു​ൾ ബ​ഷീ​ർ, എ​സ്ഐ​മാ​രാ​യ ബി.​എ​സ്.​ബി​നു, എം.​അ​സൈ​നാ​ർ, സി​പി​ഒ​മാ​രാ​യ ജാ​ബി​ർ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ്ര​ശാ​ന്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.