ആ​ശു​പ​ത്രി​ക​ളു​ടെ സ​ജ്ജീ​ക​ര​ണ​ത്തി​നു സ്പീ​ക്ക​റും മ​ന്ത്രി കെ.​ടി. ജ​ലീ​ലും ഒ​രു കോ​ടിരൂപ വീ​തം ന​ൽ​കും
Friday, April 3, 2020 11:39 PM IST
മ​ല​പ്പു​റം: മ​ല​പ്പു​റം ജി​ല്ല​യി​ലെ കോ​വി​ഡ്- 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​പ്പെ​ടു​ത്താനും പ്ര​ത്യേ​ക കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളു​ടെ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ​ക്കു​മാ​യി ത​ങ്ങ​ളു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു ഒ​രു കോ​ടി രൂ​പ വീ​തം ന​ൽ​കു​മെ​ന്നു സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി കെ.​ടി ജ​ലീ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. ജി​ല്ല​യി​ലെ മ​റ്ു എം​എ​ൽ​എ​മാ​രും സഹായ വുമായി മു​ന്നോ​ട്ടു വ​ര​ണ​മെ​ന്ന് മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.
കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ജി​ല്ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ൻ​മാ​രു​മാ​യും പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​മാ​യും വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗ് വ​ഴി മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സ്പീ​ക്ക​റും മ​ന്ത്രി​യും.
ജി​ല്ല​യി​ലെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മി​ക​ച്ച രീ​തി​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്. സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​കു​ന്ന​ത് വ​രെ ജ​ന​ങ്ങ​ൾ അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങാ​തെ സ​ഹ​ക​രി​ക്ക​ണ​മെ​ന്നു ഇ​രു​വ​രും ആ​വ​ശ്യ​പ്പെ​ട്ടു. സ​ന്ന​ദ്ധ സേ​വ​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത് അ​ച്ച​ട​ക്ക​രാ​ഹി​ത്യ​ത്തി​നു​ള്ള ലൈ​സ​ൻ​സാ​യി ആ​രും കാ​ണ​രു​തെ​ന്നും ഇ​രു​വ​രും ഓ​ർ​മി​പ്പി​ച്ചു. വോ​ള​ണ്ടി​യ​ർ പാ​സ് ല​ഭി​ച്ച​വ​രാ​ണെ​ങ്കി​ലും ഏ​തെ​ങ്കി​ലും പാ​ർ​ട്ടി​യു​ടെ​യോ സം​ഘ​ട​ന​യു​ടെ​യോ പേ​ര് വ്യ​ക്ത​മാ​ക്കു​ന്ന ത​ര​ത്തി​ൽ വേ​ഷ വി​ധാ​ന​ങ്ങ​ൾ സ്വീ​ക​രി​ച്ച് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​നി​റ​ങ്ങി​യാ​ൽ അ​നു​വ​ദി​ക്ക​രു​തെ​ന്ന് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ക​ർ​ശ​ന നി​ർ​ദേ​ശ​ം ന​ൽ​കി​യി​ട്ടു​ണ്ട്. അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ക്ക​റ്റു​ക​ൾ, ഹാ​ർ​ബ​റു​ക​ൾ തു​ട​ങ്ങി​യ പൊ​തു​ഇ​ട​ങ്ങ​ൾ ഇ​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ അ​ണു വി​മു​ക്ത​മാ​ക്ക​ണം. മ​ത്സ്യ​ബ​ന്ധ​ന നി​രോ​ധ​ന​ത്തി​ൽ ഇ​ന്നു മു​ത​ൽ ഇ​ള​വ് വ​രു​ത്തു​ം. പോ​ലീ​സും ഫി​ഷ​റീ​സ് വ​കു​പ്പും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ര​ക്ഷി​ത മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ൽ പ്ര​ത്യേ​കം ശ്ര​ദ്ധിക്ക​ണ​മെ​ന്നും യോ​ഗം നി​ർ​ദേ​ശി​ച്ചു.
ച​ങ്ങ​രം​കു​ള​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ജ്ഞാ​ത ജീ​വി​യെ പി​ടി​ക്കാ​നെ​ന്ന പേ​രി​ൽ ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ ഇ​റ​ങ്ങു​ന്ന​ത് നി​ല​വി​ലെ സാ​മൂ​ഹി​ക അ​ക​ല​മെ​ന്ന ദൗ​ത്യ​ത്തി​നു വി​ഘാ​ത​മാ​ണെ​ന്നു സ്പീ​ക്ക​ർ പ​റ​ഞ്ഞു. ഈ ​സ്ഥ​ല​ങ്ങ​ളി​ൽ പോ​ലീ​സ് സാ​ന്നി​ധ്യം ഉ​റ​പ്പു വ​രു​ത്തി​യി​ട്ടു​ണ്ട്. നി​ല​വി​ൽ ര​ണ്ടു പേ​രെ​യാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ള്ള​ത്.
ഇ​വ​രി​ൽ നി​ന്നു ല​ഭിച്ച വി​വ​ര​ങ്ങ​ൾ പ്ര​കാ​രം മു​പ്പ​തോ​ളം പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഇ​തി​ന്‍റെ പേ​രി​ൽ ഇ​നി​യാ​രും കൂ​ട്ട​ത്തോ​ടെ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു.