ഹെ​ൽ​പ്പ് ഡെ​സ്ക് രൂ​പ​വ​ത്ക​രി​ച്ചു
Monday, April 6, 2020 11:31 PM IST
നി​ല​ന്പൂ​ർ: കോ​വി​ഡ് 19 ഭീ​ഷ​ണി നേ​രി​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​ക്കു​ന്ന​തി​ന് വേ​ണ്ടി വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ചു കൊ​ണ്ട് സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം ഹെ​ൽ​പ്പ് ഡെ​സ്ക് രൂ​പ​വ​ത്ക​രി​ച്ചു. ക്ഷേ​മ​കാ​ര്യ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​നാ​യി​രി​ക്കും ക​മ്മി​റ്റി​യു​ടെ ചു​മ​ത​ല. ക​മ്മി​റ്റി​യി​ൽ ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ൾ, പോ​ലീ​സ്, ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ, ആ​രോ​ഗ്യം, സി​വി​ൽ സ​പ്ലൈ​സ്, ഐ​സി​ഡി​എ​സ്, സി​ഡി​എ​സ്, എ​ഡി​എ​സ്, ആ​ശാ, ട്രോ​മാ​കെ​യ​ർ, എ​മ​ർ​ജ​ൻ​സി റ​സ്ക്യൂ, ആം​ബു​ല​ൻ​സ്, അ​വ​ശ്യ സ​ർ​വീ​സ് പ്ര​തി​നി​ധി​ക​ളും അം​ഗ​ങ്ങ​ളായി​രി​ക്കും. കു​ടും​ബ​ശ്രീ മെ​ന്പ​ർ സെ​ക്ര​ട്ട​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കോ-​ഓ​ർ​ഡി​നേ​റ്റ് ചെ​യ്യും.
മു​ഴു​വ​ൻ സ​മ​യം ല​ഭി​ക്കു​ന്ന ര​ണ്ട് ഫോ​ണ്‍ ന​ന്പ​റു​ക​ൾ തി​ര​ഞ്ഞെ​ടു​ത്ത പ്ര​ത്യേ​ക പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ൽ എ​ത്തി​ക്കും.