വൃ​ക്ക​രോ​ഗി​ക​ൾ​ക്കു മ​രു​ന്നു വി​ത​ര​ണം ചെ​യ്യ​ണം: ലീ​ഗ്
Monday, April 6, 2020 11:32 PM IST
അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ വൃ​ക്ക രോ​ഗി​ക​ൾ​ക്കു പി​എ​ച്ച്സി മു​ഖേ​ന മ​രു​ന്നു വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് മു​സ്ലിം ലീ​ഗ് ക​മ്മി​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ കി​ഡ്നി വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​യി​ൽ നി​ന്നു വി​ത​ര​ണം ചെ​യ്തി​രു​ന്ന മ​രു​ന്നു നി​ർ​ത്ത​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു 2020- 21 പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി പി​എ​ച്ച്സി​ക​ൾ വ​ഴി പ്രോജ​ക്ട് രൂ​പീ​ക​രി​ച്ചു അ​ടി​യ​ന്ത​ര​മാ​യി ഫ​ണ്ട് നീ​ക്കി​വ​ച്ചു മ​രു​ന്നു ന​ൽ​കാ​ൻ ഇ​പ്പോ​ൾ സാ​ഹ​ച​ര്യ​മു​ണ്ട്. അ​തു ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വൃ​ക്ക രോ​ഗി​ക​ൾ​ക്കും വൃ​ക്ക മാ​റ്റി​വ​ച്ച രോ​ഗി​ക​ൾ​ക്കും അ​ടി​യ​ന്ത​ര​മാ​യി മ​രു​ന്നു വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പ​ഞ്ചാ​യ​ത്ത് മു​സ്ലിം ലീ​ഗ് ക​മ്മി​റ്റി നി​വേ​ദ​നം ന​ൽ​കി. പ്ര​സി​ഡ​ന്‍റ് അ​മീ​ർ പാ​താ​രി, സെ​ക്ര​ട്ട​റി ഹാ​രി​സ് ക​ള​ത്തി​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ അ​ബു​താ​ഹി​ർ ത​ങ്ങ​ൾ, സ​ലാം ആ​റ​ങ്ങോ​ട​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.