വ്യാ​ജ​ചാ​രാ​യം പി​ടി​കൂടി
Tuesday, April 7, 2020 11:35 PM IST
നി​ല​ന്പൂ​ർ: വ്യാ​ജ ചാ​രാ​യം വാ​റ്റി​ക്കൊ​ണ്ടി​രി​ക്കെ എ​ക്സൈ​സ് വി​ഭാ​ഗം വീ​ട്ടി​ൽ പ​രി​ശോ​ധ​ന​ക്കെ​ത്തി​യെ​ങ്കി​ലും പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. നി​ല​ന്പൂ​ർ മു​തു​കാ​ട് തെ​ക്കു​ന്പാ​ട​ത്ത് ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ലാ​ണ് വ്യാ​ജ ചാ​രാ​യ വാ​റ്റ് ന​ട​ന്നി​രു​ന്ന​ത്. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഹ​രി​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​ത്. എ​ന്നാ​ൽ വി​വ​ര​മ​റി​ഞ്ഞ പ്ര​തി ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് വാ​റ്റി​യെ​ടു​ത്ത ഒ​ന്നൊ​ര ലി​റ്റ​ർ വ്യാ​ജ ചാ​രാ​യം, വാ​റ്റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന 12 ലി​റ്റ​ർ വാ​ഷ്, 35 ലി​റ്റ​റി​ന്‍റെ ക​ന്നാ​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 25 ലി​റ്റ​ർ വാ​ഷ് എ​ന്നി​വ​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും മ​റ്റു പാ​ത്ര​ങ്ങ​ളും ക​ണ്ടെ​ടു​ത്തു.
മു​തു​കാ​ട് സ്വ​ദേ​ശി മം​ഗ​ല​ശേ​രി സു​രേ​ഷ്(56) ആ​ണ് പ്ര​തി​യെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​താ​യി എ​ക്സൈ​സ് പ​റ​ഞ്ഞു.