ഇ​ടി​മി​ന്ന​ലി​ൽ വീ​ടി​ന്‍റെ വ​യ​റിം​ഗ് ക​ത്തി​ന​ശി​ച്ചു
Tuesday, April 7, 2020 11:35 PM IST
എ​ട​ക്ക​ര: ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ൽ വീ​ടി​ന്‍റെ ഇ​ല​ക്ട്രി​ക് വ​യ​റിം​ഗ് ക​ത്തി ന​ശി​ച്ചു. ചാ​ത്തം​മു​ണ്ട​യി​ലെ ക​ന്പ​ർ അ​ബ്ദു​റ​ഹി​മാ​ൻ താ​മ​സി​ക്കു​ന്ന വീ​ടി​ന്‍റെ വ​യ​റിം​ഗു​ക​ളാ​ണ് ക​ത്തി ന​ശി​ച്ച​ത്. മെ​യി​ൻ സ്വി​ച്ച്, സ്വി​ച്ച് ബോ​ർ​ഡു​ക​ൾ എ​ന്നി​വ പാ​ടെ ന​ശി​ച്ചി​ട്ടു​ണ്ട്.
ചു​വ​രു​ക​ൾ പ​ല​യി​ട​ത്തും നേ​രി​യ തോ​തി​ൽ പൊ​ട്ടി​ത്തെ​റി​ച്ചു. മെ​യി​ൻ സ്വി​ച്ചി​ൽ നി​ന്നും ഫ്യൂ​സു​ക​ൾ ഉൗ​രി​ത്തെ​റി​ച്ച് സ​മീ​പ​മു​ണ്ട​ായി​രു​ന്ന അ​ല​മാ​ര​യു​ടെ ചി​ല്ലു​ക​ളും ത​ക​ർ​ന്നു. വീ​ട്ടി​ലെ ആ​ളു​ക​ൾ​ക്ക് ആ​ർ​ക്കും അ​പ​ക​ട​മു​ണ്ടാ​യി​ല്ല. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് എ​ത്ര​മാ​ത്രം കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന് വ​യ​റിം​ഗ് ശ​രി​യാ​ക്കി​യാ​ൽ മാ​ത്ര​മേ അ​റി​യാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ.
ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നേ​കാ​ലോ​ടെ​യാ​ണ് അ​തി​ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലു​ണ്ടാ​യ​ത്. എ​ട​ക്ക​ര സ്വ​ദേ​ശി പ​ര​പ്പ​ൻ അ​ബ്ദു​ൾ വ​ഹാ​ബി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് വീ​ട്.