76 പേ​ർ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ
Tuesday, April 7, 2020 11:37 PM IST
മ​ല​പ്പു​റം: കോ​വി​ഡ് 19 വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​പ്പു​റം ജി​ല്ല​യി​ൽ ഇ​ന്ന​ലെ മു​ത​ൽ 76 പേ​ർ​ക്കു​കൂ​ടി പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി. ഇ​തോ​ടെ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 14,179 ആ​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് അ​റി​യി​ച്ചു. ഇ​ന്ന​ലെ 137 പേ​രാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​മാ​യ മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ 128 പേ​രാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്.
തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മൂ​ന്ന് പേ​രും നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഒ​രാ​ളും തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ അ​ഞ്ച് പേ​രും ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ളി​ലു​ണ്ട്. 2,525 പേ​രെ വീ​ടു​ക​ളി​ലെ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. 13,992 പേ​രാ​ണ് ഇ​പ്പോ​ൾ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 50 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും ക​ഴി​യു​ന്നു.കോ​വി​ഡ് 19 ബാ​ധി​ച്ച് ജി​ല്ല​യി​ൽ ഇ​പ്പേ​ൾ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ ആ​രോ​ഗ്യ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.