മാ​സ്ക് ധ​രി​ക്കാ​തെ നിരവധിപേർ; പോലീസ് നടപടി ശക്തം
Sunday, May 24, 2020 1:08 AM IST
മ​ല​പ്പു​റം: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ടി​നു പു​റ​ത്തി​റ​ങ്ങു​ന്പോ​ൾ മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന ക​ർ​ശ​ന നി​ർ​ദേ​ശം പാ​ലി​ക്കാ​ത്ത​വ​രു​ടെ എ​ണ്ണം കൂ​ടു​ന്നു. ജി​ല്ല​യി​ൽ ഇ​ന്ന​ലെ മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി​യ 451 പേ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ദി​വ​സം​തോ​റും കേ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണ്.

കോ​വി​ഡ്- 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ച നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച​തി​നു ജി​ല്ല​യി​ൽ പോ​ലീ​സ് 13 കേ​സു​ക​ൾ കൂ​ടി ഇ​ന്ന​ലെ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു. ​അ​ബ്ദു​ൾ ക​രീം അ​റി​യി​ച്ചു. വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 14 പേ​രെ ഇ​ന്ന​ലെ അ​റ​സ്റ്റു ചെ​യ്തു. നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് നി​ര​ത്തി​ലി​റ​ക്കി​യ 11 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഇ​തോ​ടെ നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച​തി​നു ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളു​ടെ എ​ണ്ണം 4,298 ആ​യി. 5,284 പേ​രെ​യാ​ണ് ഇ​തു​വ​രെ അ​റ​സ്റ്റു ചെ​യ്ത​ത്.

ജി​ല്ല​യി​ലാ​കെ ഇ​തു​വ​രെ 2,521 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.മാ​സ്ക് ധ​രി​ക്കാ​തെ വീ​ടു​ക​ളി​ൽ നി​ന്നു പു​റ​ത്തി​റ​ങ്ങി​യ​തി​ന് 451 പേ​ർ​ക്കെ​തി​രെ ഇ​ന്ന​ലെ പോ​ലീ​സ് കേ​സെ​ടു​ത്ത് പി​ഴ ഈ​ടാ​ക്കി. മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് ലം​ഘി​ക്കു​ന്ന​വ​ർ​ക്കും മ​റ്റു ആ​രോ​ഗ്യ ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കു​മെ​തി​രെ പോ​ലീ​സ് ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണ്.