റ​ബ​ർ ബോ​ർ​ഡ് വ​ഴി റ​ബ​ർ സം​ഭ​ര​ണ​വും റെ​യി​ൻ ഗാ​ർ​ഡിം​ഗ് ധ​ന​സ​ഹാ​യ​വും
Tuesday, May 26, 2020 10:53 PM IST
നി​ല​ന്പൂ​ർ: കോ​വി​ഡ് 19 പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് ക​ർ​ഷ​ക​രി​ൽ നി​ന്ന് റ​ബ്ബ​ർ ബോ​ർ​ഡ് നേ​രി​ട്ട് റ​ബ്ബ​ർ ഷീ​റ്റ് സം​ഭ​രി​ക്കാ​ൻ തു​ട​ങ്ങി. റ​ബ്ബ​ർ ബോ​ർ​ഡ് ക​ന്പ​നി​യാ​യ തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ൻ റ​ബ്ബേ​ഴ്സി​ന്‍റെ നി​ല​ന്പൂ​രി​ലു​ള്ള പ്ര​ധാ​ന ഡി​പ്പോ​യി​ലും പെ​രി​ന്ത​ൽ​മ​ണ്ണ, പാ​ണ്ടി​ക്കാ​ട്, മ​ഞ്ചേ​രി, കാ​ളി​കാ​വ്, ക​രു​വാ​ര​കു​ണ്ട്, പൂ​ക്കോ​ട്ടും​പാ​ടം, എ​ട​ക്ക​ര, എ​ട​വ​ണ്ണ​പ്പാ​റ, എ​ട​വ​ണ്ണ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള ബ്രാ​ഞ്ചു​ക​ളി​ലു​മാ​ണ് സം​ഭ​രി​ക്കു​ന്ന​ത്.
ലോ​ക് ഡൗ​ണ്‍ മൂ​ലം റ​ബ​ർ ക​ന്പ​നി​ക​ൾ റ​ബ്ബ​ർ വാ​ങ്ങാ​തി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ റ​ബ്ബ​ർ വി​ല​യി​ൽ കാ​ര്യ​മാ​യ കു​റ​വു​ണ്ടെ​ങ്കി​ലും ചെ​റു​കി​ട റ​ബ്ബ​ർ ക​ർ​ഷ​ക​ർ​ക്ക് റ​ബ്ബ​റു​ൽ​പ്പാ​ദ​ന ഉ​ത്തേ​ജ​ന പ​ദ്ധ​തി പ്ര​കാ​രം കി​ലോ​ഗ്രാ​മി​ന് 150 രൂ​പ ല​ഭി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം നി​ല​വി​ലു​ണ്ട്. അ​ഞ്ചേ​ക്ക​ർ വ​രെ റ​ബ്ബ​ർ കൃ​ഷി​യു​ള്ള തോ​ട്ട​മു​ട​മ​ക​ൾ​ക്ക് മ​ഴ​ക്കാ​ല​ത്ത് റ​ബ്ബ​ർ മ​ര​ങ്ങ​ളി​ൽ റെ​യി​ൻ ഗാ​ർ​ഡ് പി​ടി​പ്പി​ച്ച് മു​ട​ങ്ങാ​തെ ടാ​പ്പിം​ഗ് ന​ട​ത്തി വ​രു​മാ​നം ഉ​റ​പ്പി​ക്കാ​വു​ന്ന​താ​ണ്. റ​ബ്ബ​ർ ഉ​ൽ​പ്പാ​ദ​ക സം​ഘ​ങ്ങ​ൾ വ​ഴി റെ​യി​ൻ ഗാ​ർ​ഡ് പ​ദ്ധ​തി​ക്കു​ള്ള ധ​ന​സ​ഹാ​യ​വും ല​ഭ്യ​മാ​കു​മെ​ന്ന് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.