അ​ബു​ദാ​ബി​യി​ൽ നി​ന്നു 189 പ്ര​വാ​സി​ക​ൾ കൂ​ടി തി​രി​ച്ചെ​ത്തി
Wednesday, May 27, 2020 11:28 PM IST
മ​ല​പ്പു​റം: കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ബു​ദ​ബി​യി​ൽ നി​ന്നു 189 പ്ര​വാ​സി​ക​ൾ കൂ​ടി തി​രി​ച്ചെ​ത്തി. ഐ​എ​ക്സ്- 1348 എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം ഇ​ന്ന​ലെ വൈ​കിട്ട് ആ​റിനാ​ണ് ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്. എ​ട്ടു ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള 187 പേ​രും ര​ണ്ടു മാ​ഹി സ്വ​ദേ​ശി​ക​ളു​മാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. 65 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള നാ​ല് പേ​ർ, 10 വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള 38 കു​ട്ടി​ക​ൾ, 45 ഗ​ർ​ഭി​ണി​ക​ൾ എ​ന്നി​വ​രും വിമാന​ത്തി​ലു​ണ്ടാ​യി​രു​ന്നു. കോ​വി​ഡ് ജാ​ഗ്ര​ത ഉ​റ​പ്പു​വ​രു​ത്തി ജി​ല്ലാ ഭ​ര​ണ​കൂ​ട​വും വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രും ചേ​ർ​ന്നു യാ​ത്ര​ക്കാ​രെ സ്വീ​ക​രി​ച്ചു. തി​രി​ച്ചെ​ത്തി​യ​വ​രി​ൽ ഏ​ഴ് പേ​ർ​ക്കാ​ണ് വി​വി​ധ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ക​ണ്ട​ത് (മ​ല​പ്പു​റം - ആ​റ്, പാ​ല​ക്കാ​ട് - ഒ​ന്ന്). ഇ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി പ്ര​വേ​ശി​പ്പി​ച്ചു. തി​രി​ച്ചെ​ത്തി​യ​വ​രു​ടെ ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ക​ണ​ക്കു​ക​ൾ ചു​വ​ടെ,
മ​ല​പ്പു​റം - 93, ക​ണ്ണൂ​ർ - അ​ഞ്ച്, കാ​സ​ർ​ഗോ​ഡ്- ഒ​ന്പ​ത്, കോ​ഴി​ക്കോ​ട് - 45, പാ​ല​ക്കാ​ട് - 22, വ​യ​നാ​ട് - അ​ഞ്ച്, തൃ​ശൂ​ർ - അ​ഞ്ച്, എ​റ​ണാ​കു​ളം - മൂ​ന്ന്. ഇ​വ​രെ കൂ​ടാ​തെ ര​ണ്ട് മാ​ഹി സ്വ​ദേ​ശി​ക​ളും. അ​ബു​ദ​ാബി​യി​ൽ നി​ന്നെ​ത്തി​യ 72 പേ​രെ വി​വി​ധ സ​ർ​ക്കാ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
മ​ല​പ്പു​റം - 34, ക​ണ്ണൂ​ർ - ഒ​ന്ന്, കാ​സ​ർ​ഗോ​ഡ്് - അ​ഞ്ച്, കോ​ഴി​ക്കോ​ട് - 16, പാ​ല​ക്കാ​ട് - ഒ​ന്പ​ത്, വ​യ​നാ​ട് - ര​ണ്ട്, തൃ​ശൂ​ർ - അ​ഞ്ച്.​പ്ര​ക​ട​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളി​ല്ലാ​ത്ത 110 പേ​രെ സ്വ​ന്തം വീ​ടു​ക​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. മ​ല​പ്പു​റം ജി​ല്ല​യി​ൽ നി​ന്നു 53 പേ​ർ, ക​ണ്ണൂ​ർ - നാ​ല്, കാ​സ​ർ​ഗോ​ഡ് - നാ​ല്, കോ​ഴി​ക്കോ​ട് - 29, പാ​ല​ക്കാ​ട് - 12, വ​യ​നാ​ട് - മൂ​ന്ന്, എ​റ​ണാ​കു​ളം - മൂ​ന്ന്.
മാ​ഹി​യി​ൽ നി​ന്നെ​ത്തി​യ ര​ണ്ട് യാ​ത്ര​ക്കാ​രെ​യും ഇ​ത്ത​ര​ത്തി​ൽ സ്വ​ന്തം വീ​ടു​ക​ളി​ലേ​ക്കു പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​നാ​യി അ​യ​ച്ചു. ഇ​വ​ർ പൊ​തു​സ​ന്പ​ർ​ക്ക​മി​ല്ലാ​തെ പ്ര​ത്യേ​ക മു​റി​ക​ളി​ൽ ക​ഴി​യ​ണം.