സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ൻ ഒ​രു​ങ്ങി സ​തേ​ണ്‍ റെ​യി​ൽ​വേ
Wednesday, May 27, 2020 11:28 PM IST
നി​ല​ന്പൂ​ർ: ജൂ​ണ്‍ ഒ​ന്നു മു​ത​ൽ സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്പോ​ൾ തീ​വ​ണ്ടി​ക​ളി​ലെ സു​ര​ക്ഷ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ ഒ​രു​ങ്ങി സ​തേ​ണ്‍ റെ​യി​ൽവേ. നി​ല​ന്പൂ​ർ സ്വ​ദേ​ശി​യാ​യ റെ​യി​ൽ​വേ ക​ണ്‍​സ​ൾ​റ്റേ​റ്റീ​വ് ക​മ്മി​റ്റി അം​ഗം വി.​ഷി​ജു അ​ബ്ര​ഹാം ന​ൽ​കി​യ ക​ത്ത് മു​ൻ​നി​ർ​ത്തി​യാ​ണ് സു​ര​ക്ഷ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ സ​തേ​ണ്‍ റെ​യി​വേ ഒ​രു​ങ്ങു​ന്ന​ത്. ലോ​ക്ക്ഡൗ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​രു​മാ​നം നി​ല​ച്ച​തോ​ടെ കൊ​ള്ള​സം​ഘ​ങ്ങ​ളും ത​സ്ക​ര​ന്മാ​രും തീ​വ​ണ്ടി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് യാ​ത്ര​ക്കാ​രെ ല​ക്ഷ്യ​മി​ട്ടി​റ​ങ്ങാ​ൻ സാ​ധ്യ​ത ഏ​റെ​യാ​ണ്.
ഈ ​സാ​ഹ​ച​ര്യ​ം മു​ൻ​കൂ​ട്ടി ക​ണ്ട് തീ​വ​ണ്ടി​ക​ളി​ൽ സു​ര​ക്ഷ ാ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​ത് ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ഷി​ജു അ​ബ്ര​ഹാം സ​തേ​ണ്‍ റെ​യി​ൽ​വേ ചീ​ഫ് പ്രി​ൻ​സി​പ്പ​ൽ സെ​ക്യൂ​രി​റ്റി ക​മ്മീ​ഷ​ണ​റും ആ​ർ​പി​എ​ഫ് ഐ​ജി​യു​മാ​യ ബീ​രേ​ന്ദ്ര​കു​മാ​റി​ന് ക​ത്തു ന​ൽ​കി​യി​രു​ന്നു.
ര​ണ്ടു മാ​സ​മാ​യി യാ​ർ​ഡു​ക​ളി​ലും വി​ജ​ന​മാ​യ സ്ഥ​ല​ങ്ങ​ളി​ലും കി​ട​ക്കു​ന്ന തീ​വ​ണ്ടി​ക​ളി​ൽ ഇ​ഴ​ജ​ന്തു​ക്ക​ൾ ക​യ​റി താ​വ​ള​മാ​ക്കാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ സു​ര​ക്ഷ ന​ട​പ​ടി​ക​ൾ ചെ​യ്യ​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റോ​ടും ഷി​ജു അ​ബ്ര​ഹാം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
ഇ​ക്കാ​ര്യ​ത്തി​ലും സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വു​മെ​ന്ന് റെ​യി​ൽ​വേ ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.