പ്ര​ള​യ​സാ​ധ്യ​ത ഇ​ല്ലാ​താ​ക്കാ​ൻ ഭാ​ര​ത​പ്പു​ഴ​യി​ലെ ത​ട​സ​ങ്ങ​ൾ നീ​ക്കാ​ൻ ധാ​ര​ണ
Thursday, May 28, 2020 11:36 PM IST
മ​ല​പ്പു​റം: ഭാ​ര​ത​പ്പു​ഴ​യി​ലെ നീ​രൊ​ഴു​ക്കി​നു ത​ട​സ​മാ​കു​ന്ന കാ​ര്യ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചു. സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മ​ന്ത്രി കെ.​ടി ജ​ലീ​ൽ, ജ​ല​വി​ഭ​വ വ​കു​പ്പു മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലാ​ണ് തീ​രു​മാ​നം.
ഭാ​ര​ത​പ്പു​ഴ​യി​ലെ മ​ണ​ൽ ഖ​ന​നം ചെ​യ്തു വി​ൽ​ക്കാ​ൻ വി​വി​ധ പ​ഠ​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​തി​നാ​ൽ നി​ല​വി​ൽ അ​ടി​ഞ്ഞു​കൂ​ടി കൂ​ന​യാ​യി കി​ട​ക്കു​ന്ന​വ താ​ഴ്ന്ന ഭാ​ഗ​ങ്ങ​ളി​ലേ​ക്കു ത​ട്ടി നി​ര​പ്പാ​ക്കു​ന്ന​തി​നും വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന ചെ​ങ്ങ​ന​ക്കാ​ടു​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നും ജ​ല​വി​ഭ​വ വ​കു​പ്പി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.
നി​ല​വി​ലെ റി​വ​ർ മൗ​ത് 250 മീ​റ്റ​റാ​ണു​ള്ള​ത്. ഇ​തു വീ​തി​കൂ​ട്ടാ​നാ​കു​മോ​യെ​ന്നും ഇ​ല്ലെ​ങ്കി​ൽ സ​മാ​ന്ത​ര​മാ​യി അ​ധി​ക​ജ​ലം വ​രു​ന്പോ​ൾ ഒ​ഴു​ക്കി വി​ടാ​ൻ ഫ്ള​ഡ്ഗേ​റ്റ് സ്ഥാ​പി​ക്കു​ന്ന കാ​ര്യം പ​ഠ​ന വി​ധേ​യ​മാ​ക്കു​ന്ന​തി​നു​മാ​യി പൂ​ന സി​ഡ​ബ്ല്യു​പി​ആ​ർ​എ​സ് (സെ​ൻ​ട്ര​ൽ വാ​ട്ട​ർ പ​വ​ർ റി​സ​ർ​ച്ച് സ്റ്റേ​ഷ​ൻ ) നെ ​ചു​മ​ത​ല​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചു. ഹാ​ർ​ബ​ർ, പോ​ർ​ട്ട് വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യാ​ണ് ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ക. ക​ർ​മ റോ​ഡി​ന്‍റെ പൈ​പ്പു​ക​ൾ​ക്കു ഷ​ട്ട​ർ / വാ​ൽ​വ് ഘ​ടി​പ്പി​ക്കു​ന്ന കാ​ര്യം ഇ​റി​ഗേ​ഷ​ൻ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ന്‍റെ ഡി​സൈ​ൻ പ്ര​കാ​രം ചെ​യ്യും.