വ​ഴി​യോ​ര​ക​ച്ച​വ​ട​ക്കാ​ർ​ക്ക് ക​ച്ച​വ​ടം ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കണം: എ​സ്ടി​യു
Friday, May 29, 2020 11:37 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വ​ഴി​യോ​ര​ത്ത് ക​ച്ച​വ​ടം ചെ​യ്തി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര​സ​ഹാ​യ​മാ​യി പ​തി​നാ​യി​രം രൂ​പ അ​നു​വ​ദി​ക്ക​ണ​മെ​ന്നും വ​ഴി​യോ​ര​ത്ത് ക​ച്ച​വ​ടം ന​ട​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ൾ നി​യ​മാ​സൃ​ത​മാ​യി ക​ച്ച​വ​ടം ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭാസെ​ക്ര​ട്ട​റി​യോ​ടും ജി​ല്ലാ ക​ള​ക്ട​റോ​ടും പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ലം വ​ഴി​യോ​ര ക​ച്ച​വ​ട​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (എ​സ്ടി​യു) ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്ക് നി​വേ​ദ​നം ന​ൽ​കി. യൂ​ണി​യ​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബ​ക്ക​ർ ബം​ഗ്ലാ​വി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ഫീ​ഖ്, എ​സ്ടി​യു മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ച്ചീ​രി ഫാ​റൂ​ഖ്, ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ്റ​ഫ് പു​ത്തൂ​ർ, അ​ബ്ദു​ൽ ഗ​ഫൂ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.