മൂ​ർ​ക്ക​നാ​ട്ടെ പ്ര​ള​യ ഭീ​തി​യ​ക​റ്റാ​ൻ പു​ഴ​യി​ലെ മ​ണ​ൽ​ത്തി​ട്ട​ക​ൾ നീ​ക്കം ചെ​യ്യും
Saturday, May 30, 2020 11:17 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മൂ​ർ​ക്ക​നാ​ട്ടെ പു​ഴ​യോ​ര നി​വാ​സി​ക​ളു​ടെ പ്ര​ള​യ​ഭീ​തി​ക്ക് പ​രി​ഹാ​ര​മാ​കു​ന്നു. പു​ഴ​യു​ടെ ഒ​ഴു​ക്കി​നു ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന മ​ണ​ൽ തി​ട്ട​ക​ൾ നീ​ക്കം ചെ​യ്ത് വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് സു​ഗ​മ​മാ​ക്കി​യാ​ൽ ഒ​രു പ​രി​ധി​വ​രെ പു​ഴ​വെ​ള്ളം ക​യ​റു​ന്ന​തു നി​യ​ന്ത്രി​ക്കാ​നാ​കും. പ​രി​സ​ര​വാ​സി​ക​ളു​ടെ ഈ ​ആ​വ​ശ്യ​ത്തി​നാ​ണ് പ​രി​ഹാ​ര​മാ​കു​ന്ന​ത്. പു​ഴ​യി​ലെ മ​ണ​ൽ​തി​ട്ട​ക​ൾ നീ​ക്കം ചെ​യ്യാ​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് ചു​മ​ത​ല ന​ൽ​കി ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വാ​യി. ജൂ​ണ്‍ ആ​റി​ന​കം പണി പൂ​ർ​ത്തീ​ക​രി​ക്ക​ണം.

മൂ​ർ​ക്ക​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​ന​ത് ഫ​ണ്ടു​പ​യോ​ഗി​ച്ച് മ​ണ്ണു​മാ​ന്തി യ​ന്ത്ര​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മ​ണ​ൽ​തി​ട്ട​ക​ളും പു​ൽ​ക്കാ​ടു​ക​ളും നീ​ക്കം ചെ​യ്തു പു​ഴ​യു​ടെ ഒ​ഴു​ക്ക് സു​ഗ​മ​മാ​ക്കും. ഇ​ന്നു രാ​വി​ലെ മു​ത​ൽ പ​ഞ്ചാ​യ​ത്ത് പു​ഴ​യി​ലെ മ​ണ​ൽ​തി​ട്ട​ക​ളും പു​ൽ​ക്കാ​ടു​ക​ളും നീ​ക്കം ചെ​യ്തു തു​ട​ങ്ങു​മെ​ന്നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ ​രാ​ജ​ഗോ​പാ​ല​ൻ പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി. ​സൈ​നു​ദീ​ൻ, വാ​ർ​ഡ് മെം​ബ​ർ വി. ​സു​ന്ദ​ര​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം പു​ഴ​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു വി​ല​യി​രു​ത്ത​ലു​ക​ൾ ന​ട​ത്തി. മ​ണ്ണു​മാ​ന്തി​ക​ൾ യ​ന്ത്ര​ങ്ങ​ളോ​ടെ പ്ര​വൃ​ത്തി ആ​രം​ഭി​ക്കും. മൂ​ർ​ക്ക​നാ​ട് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യു​ടെ നി​ര​ന്ത​ര ശ്ര​മ​ങ്ങ​ളു​ടെ ഫ​ല​മാ​യാ​ണ് ഉ​ത്ത​ര​വ് ല​ഭി​ച്ച​തെ​ന്നു പ്ര​സി​ഡ​ന്‍റ് കെ.​രാ​ജ​ഗോ​പാ​ല​ൻ പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​കെ റ​ഷീ​ദ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ വി​ഷ​യം സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​രു​ന്നു. ടി.​എ അ​ഹ്മ​ദ് ക​ബീ​ർ എം​എ​ൽ​എ ഇ​തു സം​ബ​ന്ധി​ച്ചു ക​ള​ക്ട​ർ​ക്കു നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.