പെ​രി​ന്ത​ൽ​മ​ണ്ണ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം നാ​ടി​നു​ സ​മ​ർ​പ്പി​ച്ചു
Monday, June 29, 2020 11:44 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യു​ടെ ര​ജ​ത ജൂ​ബി​ലി മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ര​വി​മം​ഗ​ല​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ന​ഗ​ര പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി പു​തി​യ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ നി​ർ​വ​ഹി​ച്ചു. ആ​ർ​ദ്രം മി​ഷ​ന്‍റെ​യും ദേ​ശീ​യ ന​ഗ​ര ആ​രോ​ഗ്യ ദൗ​ത്യ​ത്തി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ജ​ന​റ​ൽ മെ​ഡി​സി​ൻ, ശി​ശു​രോ​ഗം, ഡെ​ന്‍റ​ൽ മെ​ഡി​സി​ൻ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി നാ​ലു ഡോ​ക്ട​ർ​മാ​ർ, മൂ​ന്ന് സ്റ്റാ​ഫ് ന​ഴ്സ്, ര​ണ്ട് ഫാ​ർ​മ​സി​സ്റ്റ്, ര​ണ്ടു ജെ​പി​എ​ച്ച്എ​ൻ, ര​ണ്ട് ലാ​ബ് ടെ​ക്നീ​ഷ്യ​ൻ, ര​ണ്ട് സ​പ്പോ​ർ​ട്ടിം​ഗ് സ്റ്റാ​ഫ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ 300 ൽ ​പ​രം രോ​ഗി​ക​ൾ​ക്ക് ദൈ​നം​ദി​ന ചി​കി​ത്സ​യും മ​രു​ന്നും സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്നു​ണ്ട്. എ​ര​വി​മം​ഗ​ല​ത്തെ സാം​സ്കാ​രി​ക നി​ല​യം 37 ല​ക്ഷം രൂ​പ ചെ​ല​വി​ൽ ന​വീ​ക​രി​ച്ചാ​ണ് വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു പു​തി​യ കെ​ട്ടി​ടം ഒ​രു​ക്കി​യ​ത്. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലിം അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
ഡി​പി​എം ഡോ.​എ.​ഷി​ബു​ലാ​ൽ, സ്റ്റേ​റ്റ് പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​ആ​തി​ര, സ്റ്റേ​റ്റ് അ​ർ​ബ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജോ​ർ​ജ് ഫി​ലി​പ്പ്, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​ഷി അ​നി​ൽ​രാ​ജ്, കെ.​സി മൊ​യ്തീ​ൻ​കു​ട്ടി, പി.​ടി.​ശോ​ഭ​ന, പ​ത്ത​ത്ത് ആ​രി​ഫ്, കെ.​ടി. ഉ​ണ്ണി, എ​സ്.​അ​ബ്ദു​ൾ സ​ജീം, കെ.​ദി​ലീ​പ് കു​മാ​ർ, ഡോ. ​നീ​തു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.