ബ​ദ​ൽ സ്കൂ​ളി​ന് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ല്ല: അ​ട​ച്ചു​പൂ​ട്ടാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് വാ​ർ​ഡം​ഗം
Monday, July 6, 2020 11:00 PM IST
നി​ല​ന്പൂ​ർ: വെ​ണ്ണേ​ക്കോ​ട് ബ​ദ​ൽ സ്കൂ​ളി​ന് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലെ​ന്ന് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി. ബ​ദ​ൽ സ്കൂ​ൾ അ​ട​ച്ച് പൂ​ട്ടാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് വാ​ർ​ഡം​ഗം അ​ച്ചാ​മ്മ ജോ​സ​ഫ്. ഇന്നലെ ന​ട​ന്ന ചാ​ലി​യാ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് ബോ​ർ​ഡ് യോ​ഗ​ത്തി​ലാ​ണ് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത​തി​നാ​ൽ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും കു​ട്ടി​ക​ളെ ബ​ദ​ൽ സ്കൂ​ളി​ൽ നി​ന്ന് മാ​റ്റി അ​ങ്ക​ണ​വാ​ടി​യി​ൽ പ​ഠ​ന സം​വി​ധാ​നം ഉ​ൾ​പ്പെ​ടെ ഒ​രു​ക്ക​ണ​മെ​ന്നും സെ​ക്ര​ട്ട​റി നി​ർ​ദേ​ശി​ച്ച​ത്. ബ​ദ​ൽ സ്കൂ​ളി​ലേ​ക്കു​ള്ള സെ​റ്റ​പ്പു​ക​ൾ കെ​ട്ടു​ന്ന​തി​ന് നാ​ലു ല​ക്ഷ​വും ശു​ചി​മു​റി നി​ർ​മാ​ണ​ത്തി​നും ഫ​ണ്ട് അ​നു​വ​ദി​ച്ച​ത് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്താ​ണ്. പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​ക​രി​ച്ചു. തു​ട​ർ​ന്ന് ബ​ദ​ൽ സ്കൂ​ളി​ൽ വ​യ​റിം​ഗും ന​ട​ത്തി​യ ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ സ്കൂ​ളി​ന് ഫി​റ്റ്ന​സ് ഇ​ല്ലെ​ന്ന വാ​ദം സെ​ക്ര​ട്ട​റി ഉ​ന്ന​യി​ക്കു​ന്ന​തെ​ന്ന് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​യും വാ​ർ​ഡം​ഗ​വു​മാ​യ അ​ച്ചാ​മ്മ ജോ​സ​ഫ് പ​റ​ഞ്ഞു.
കാ​ട്ടു​നാ​യ്ക്ക കോ​ള​നി​യി​ലെ കു​ട്ടി​ക​ൾ ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി പ​ഠി​ക്കു​ന്ന ബ​ദ​ൽ സ്കൂ​ളാ​ണി​ത്. 15 വ​ർ​ഷ​മാ​യി ഈ ​കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അ​ച്ചാ​മ്മ ജോ​സ​ഫ് പ​റ​ഞ്ഞു. മേ​ൽ​ക്കൂ​ര ആ​സ്ബ​റ്റോ​സ് ഇ​ട്ട് മേ​ഞ്ഞ​ത് ഉ​ൾ​പ്പെ​ടെ പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ലാ​ണ് ചെ​യ്ത​ത്. വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ​രി​മി​ത​മാ​യ സ്ഥ​ല​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ങ്ക​ണ​വാ​ടി​യി​ലേ​ക്ക് ബ​ദ​ൽ സ്കൂ​ൾ​മാ​റ്റാ​നാ​ണ് നി​ർ​ദ്ദേ​ശം. ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. ആ​ദി​വാ​സി കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന ബ​ദ​ൽ സ്കൂ​ൾ അ​ട​ച്ച് പൂ​ട്ടാ​നു​ള്ള നീ​ക്കം അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.