20 കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​മ്മൂ​ട്ടി​യു​ടെ വ​ക സ്മാ​ർ​ട്ട് ഫോ​ണ്‍
Friday, July 10, 2020 11:29 PM IST
നി​ല​ന്പൂ​ർ: പി.​വി. അ​ബ്ദു​ൽ വ​ഹാ​ബ് എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​പ്പാ​ക്കു​ന്ന ഡി​ജി ഡ്രീം​സ് സ​മ​ഗ്ര ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക്ക് അ​ക​ന്പാ​ട​ത്ത് തു​ട​ക്ക​മാ​യി. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​നു സ​മീ​പം അ​ക​ന്പാ​ടം പാ​ല​ച്ചു​വ​ടി​ൽ ഓ​ണ്‍​ലൈ​ൻ വ​ഴി സി​നി​മാ​താ​രം മ​മ്മൂ​ട്ടി​യാ​ണ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.
കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നു സ്മാ​ർ​ട്ട് ഫോ​ണു​ക​ളും ഇ​ന്‍റ​ർ​നെ​റ്റും ഒ​രു​ക്കി കൊ​ടു​ക്കു​ന്ന​ത് സം​സ്ഥാ​ന​ത്തു ത​ന്നെ ആ​ദ്യ​മാ​ണെ​ന്ന് മ​മ്മൂ​ട്ടി പ​റ​ഞ്ഞു. പ​ദ്ധ​തി​യി​ലൂ​ടെ നി​ർ​ധ​ന​രാ​യ 20 വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മ​മ്മൂ​ട്ടി​യു​ടെ വ​ക​യാ​യു​ള്ള സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ ച​ട​ങ്ങി​ൽ പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ് എം​പി സ​മ്മാ​നി​ച്ചു.
പി.​കെ. ബ​ഷീ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. ഉ​സ്മാ​ൻ, വാ​ർ​ഡം​ഗം പ​ദ്മ​ജ പ്ര​കാ​ശ്, പ​ഞ്ചാ​യ​ത്തം​ഗം പൂ​ക്കോ​ട​ൻ നൗ​ഷാ​ദ്, അ​മ​ൽ കോ​ള​ജ് മാ​നേ​ജ​ർ പി.​വി. അ​ലി മു​ബാ​റ​ക്ക്, പി.​എം. ഉ​സ്മാ​ന​ലി, ജെ​എ​സ്എ​സ് ഡ​യ​റ​ക്ട​ർ ഉ​മ്മ​ർ കോ​യ, അ​മ​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​പി.​എം. അ​ബ്ദു​ൽ സാ​ക്കി​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.