റോ​ഡ് ന​ന്നാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്ത്
Sunday, July 12, 2020 11:50 PM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ വൈ​ലാ​ശേ​രി പു​ഴ​ക്ക​ട​വി​ലേ​ക്കു​ള​ള റോ​ഡ് ന​ന്നാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്ത്. പ്ര​ദേ​ശ​വാ​സി​ക​ൾ ഒ​പ്പി​ട്ട നി​വേ​ദ​നം പി.​കെ ബ​ഷീ​ർ എം​എ​ൽ​എ​ക്ക് ന​ൽ​കി. എം​എ​ൽ​എ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തു. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ വൈ​ലാ​ശേ​രി പു​ഴ​ക്ക​ട​വി​ലേ​ക്കു​ള​ള റോ​ഡി​ന്‍റെ നി​ല​വി​ലെ അ​വ​സ്ഥ​യാ​ണി​ത്.
ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ങ്ങ​ളി​ലാ​യി ഉ​ണ്ടാ​യ പ്ര​ള​യം വ​ഴി ചെ​ളി​ക്കു​ള​മാ​ക്കി. പു​ഴ​യി​ലേ​ക്കി​റ​ങ്ങു​ന്ന ഭാ​ഗ​ത്ത് വ​ഴി ഇ​ടി​ഞ്ഞ് വ​ലി​യ ഗ​ർ​ത്ത​ങ്ങ​ളാ​യി​ട്ടു​ണ്ട്.
വൈ​ലാ​ശേ​രി ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലൂ​ടെ​യു​ള​ള ടാ​റ് ചെ​യ്ത റോ​ഡ് പു​ഴ​യി​ലേ​ക്കെ​ത്തും​മു​ന്പ് അ​വ​സാ​നി​ക്കും. തു​ട​ർ​ന്ന് അ​ങ്ങോ​ട്ടു​ള​ള ഭാ​ഗ​മാ​ണ് പാ​ടെ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​ത്.
പ്ര​ദേ​ശ​വാ​സി​ക​ൾ കു​ളി​ക്കു​വാ​നും മ​റ്റും പു​ഴ​യി​ലേ​ക്കി​റ​ങ്ങു​ന്ന​തി​നാ​യി നി​ത്യേ​നെ ഉ​പ​യോ​ഗി​ക്കു​ന്ന വ​ഴി വ​ശ​ങ്ങ​ൾ കെ​ട്ടി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന​താ​ണ് നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
വൈ​ലാ​ശേ​രി​യി​ൽ പൊ​തു​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ എം​എ​ൽ​എ​ക്ക് നാ​ട്ടു​കാ​ർ നി​വേ​ദ​നം സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് എം​എ​ൽ​എ​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തു. ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞു.