സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ 1600 കു​ടും​ബ​ങ്ങ​ൾ​ക്കു ഗ്രോ​ബാ​ഗ് നല്‌കുന്നു
Wednesday, July 15, 2020 11:30 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭ​യു​ടെ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 1600 കു​ടും​ബ​ങ്ങ​ൾ​ക്കു പ​ച്ച​ക്ക​റി​ക്കൃ​ഷി ചെ​യ്യാ​ന്‌ ഗ്രോ​ബാ​ഗ് ന​ൽ​കു​ന്ന പ​ദ്ധ​തി​ക്ക് ന​ഗ​ര​സ​ഭ​യി​ൽ തു​ട​ക്ക​മാ​യി. എ​ല്ലാ വീ​ട്ടി​ലും പ​ച്ച​ക്ക​റി​ക്കൃ​ഷി എ​ന്ന ല​ക്ഷ്യമാ​യാ​ണ് അ​ഞ്ചു സെ​ന്‍റി​നു താ​ഴെ പു​ര​യി​ട​മു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്കു ഗ്രോ​ബാ​ഗ് ന​ൽ​കു​ന്ന​ത്.​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​പു​ലീ​കൃ​ത​മാ​യി പ​ച്ച​ക്ക​റി​ക്കൃ​ഷി ചെ​യ്യു​ന്ന​വ​ർ​ക്കും കൂ​ടു​ത​ൽ സ്ഥ​ല​മു​ള്ള​വ​ർ​ക്കും ജൂ​ണ്‍ മാ​സ​ത്തി​ൽ പ​ച്ച​ക്ക​റി​വി​ത്തും വ​ള​വും വി​ത​ര​ണം ചെ​യ്തി​രു​ന്നു. ഇതിന്‍റെ തു​ട​ർ​ച്ച​യാ​ണ് ഈ ​മാ​സം വി​ത​ര​ണം ചെ​യ്യു​ന്ന ഗ്രോ​ബാ​ഗ്.

ന​ഗ​ര​സ​ഭാ കാ​ർ​ഷി​ക ക​ർ​മ​സ​മി​തി​യാ​ണ് ഗ്രോ​ബാ​ഗ് ത​യാ​റാ​ക്കി ന​ൽ​കു​ന്ന​ത്. ഗ്രോ​ബാ​ഗി​ൽ മൂ​ന്നി​ലൊ​ന്ന് മ​ണ്ണും ബാ​ക്കി ജൈ​വ​വ​ള​വും ച​കി​രി ക​ന്പോ​സ്റ്റ്, എ​ല്ലു​പൊ​ടി, വേ​പ്പി​ൻ പി​ണ്ണാ​ക്ക് എ​ന്നി​വ​യും കൂ​ട്ടി​ച്ചേ​ർ​ത്ത് നി​റ​ച്ചാ​ണ് വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ക. വ​ഴു​ത​ന, മു​ള​ക്, ത​ക്കാ​ളി എ​ന്നി​വ തൈ​ക​ളാ​യും വെ​ണ്ട, ചീ​ര, പ​യ​ർ എ​ന്നി​വ വി​ത്തു​ക​ളാ​യും ആ​റു പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ളാ​ണ് ഇ​തോ​ടൊ​പ്പം ന​ൽ​കു​ന്ന​ത്. ഒ​രു കു​ടും​ബ​ത്തി​നു 25 ഗ്രോ​ബാ​ഗാ​ണ് ന​ൽ​കു​ക.

ഒ​രു സെ​റ്റ് ഗ്രോ​ബാ​ഗി​ന് 2000 രൂ​പ​യാ​ണ് ചെ​ല​വ്. ഇ​തി​ൽ 1500 രൂ​പ ന​ഗ​ര​സ​ഭ​യും 500 രൂ​പ ഗു​ണ​ഭോ​ക്താ​വും വ​ഹി​ക്കും. 32 ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി ചെ​ല​വ്. ഇ​തി​ൽ 24 ല​ക്ഷം രൂ​പ ന​ഗ​ര​സ​ഭ പ​ദ്ധ​തി വി​ഹി​ത​വും എ​ട്ടു ല​ക്ഷം ഗു​ണ​ഭോ​ക്തൃ വി​ഹി​ത​വു​മാ​യാ​ണ് ന​ൽ​കു​ന്ന​ത്. ജൂ​ലൈ 14 മു​ത​ൽ 26 വ​രെ കാ​ർ​ഷി​ക ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ വീ​ടു​ക​ളി​ലെ​ത്തി ഗ്രോ​ബാ​ഗ് വി​ത​ര​ണം ചെ​യ്യും.
ഗ്രോ​ബാ​ഗ് വി​ത​ര​ണ​ത്തി​ന്‍റെ മു​നി​സി​പ്പ​ൽ​ത​ല ഉ​ദ്ഘാ​ട​നം 12 ാംവാ​ർ​ഡി​ലെ ഡോ. ​ജ​യ​ച​ന്ദ്ര​ന് ന​ൽ​കി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം. ​മു​ഹ​മ്മ​ദ് സ​ലീം നി​ർ​വ​ഹി​ച്ചു.

വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​ഷി അ​നി​ൽ​രാ​ജ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​സി. മൊ​യ്തീ​ൻ​കു​ട്ടി, കൗ​ണ്‍​സി​ല​ർ​മാ​രാ​യ നാ​സ​ർ​കു​ട്ടി, കെ. ​സു​ന്ദ​ര​ൻ, കെ.​ടി. ഷ​ഫീ​ന, കൃ​ഷി ഓ​ഫീ​സ​ർ മാ​രി​യ​ത്ത് ഖി​ബ്ത്തി​യ്യ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.