സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് ഫ​ലം: ജി​ല്ല​യ്ക്ക് നൂ​റു​മേ​നി
Wednesday, July 15, 2020 11:31 PM IST
മ​ല​പ്പു​റം:​സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ മ​ല​പ്പു​റം സ​ഹോ​ദ​യ​ക്ക് കീ​ഴി​ലെ മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ളും നൂ​റൂ ശ​ത​മാ​നം വി​ജ​യം. വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി ആ​കെ പ​രീ​ക്ഷ എ​ഴു​തി​യ 1803 വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യി​ച്ചു.
വി​ജ​യി​ക​ളാ​യ സ്കൂ​ളു​ക​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും മ​ല​പ്പു​റം സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ന്‍റ്് എം.​അ​ബ്ദു​ൾ നാ​സ​ർ, സെ​ക്ര​ട്ട​റി ജോ​ജി പോ​ൾ, ട്ര​ഷ​റ​ർ എം.​ജൗ​ഹ​ർ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു. വി​ജ​യി​ക​ളെ അ​നു​മോ​ദി​ക്കാ​ൻ ജി​ല്ല​ത​ല അ​നു​മോ​ദ​ന യോ​ഗം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.