മ​ല​പ്പു​റ​ത്തു 18 പേ​ർ
Wednesday, July 15, 2020 11:41 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ 18 പേ​ർ​ക്കു കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. നാ​ലു​പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. നാ​ലു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രാ​ണ്. ഇ​തി​ൽ ഒ​രാ​ൾ ക​ഴി​ഞ്ഞ ദി​വ​സം ചി​കി​ത്സ​യി​ലി​രി​ക്കേ മ​രി​ച്ച​താ​ണ്. രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ പ​ത്തു പേ​ർ വി​വി​ധ വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ​വ​രാ​ണെ​ന്ന് മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.
ജൂ​ണ്‍ 25 ന് ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച ക​ണ്ണ​മം​ഗ​ലം സ്വ​ദേ​ശി​യു​ടെ ഭാ​ര്യ ക​ണ്ണ​മം​ഗ​ലം സ്വ​ദേ​ശി​നി (34), ജൂ​ലൈ ഏ​ഴി​ന് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച പൊ​ന്നാ​നി​യി​ലെ പോ​ലീ​സ് ഓ​ഫീ​സ​റു​മാ​യി ബ​ന്ധ​മു​ണ്ടാ​യ കാ​വ​നൂ​ർ സ്വ​ദേ​ശി (44), ജൂ​ലൈ ഏ​ഴി​ന് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച ചീ​ക്കോ​ട് സ്വ​ദേ​ശി​യു​മാ​യി ബ​ന്ധ​മു​ണ്ടാ​യ ചീ​ക്കോ​ട് സ്വ​ദേ​ശി (43), ഉ​റ​വി​ട​മ​റി​യാ​തെ വൈ​റ​സ് ബാ​ധി​ത​നാ​യ വ​ട്ടം​കു​ളം സ്വ​ദേ​ശി (33) എ​ന്നി​വ​ർ​ക്കാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.
ബം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തി​യ താ​നൂ​ർ സ്വ​ദേ​ശി (47), വെ​ളി​യ​ങ്കോ​ട് സ്വ​ദേ​ശി (60), കു​ഴി​മ​ണ്ണ സ്വ​ദേ​ശി (24), ബം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തി ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച പു​റ​ത്തൂ​ർ സ്വ​ദേ​ശി (68) എ​ന്നി​വ​ർ​ക്കാ​ണ് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.
റാ​സ​ൽ​ഖൈ​മ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ കീ​ഴാ​റ്റൂ​ർ സ്വ​ദേ​ശി (32), ദു​ബാ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ മ​ഞ്ചേ​രി സ്വ​ദേ​ശി (24), റി​യാ​ദി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ വ​ണ്ടൂ​ർ സ്വ​ദേ​ശി​നി (22), റി​യാ​ദി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ തേ​ഞ്ഞി​പ്പ​ലം സ്വ​ദേ​ശി (61), റി​യാ​ദി​ൽ നി​ന്ന് ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ കോ​ട്ട​ക്ക​ൽ സ്വ​ദേ​ശി (34), ജി​ദ്ദ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ ചേ​ലേ​ന്പ്ര സ്വ​ദേ​ശി (45), റി​യാ​ദി​ൽ നി​ന്നു കൊ​ച്ചി വ​ഴി​യെ​ത്തി​യ പു​ഴ​ക്കാ​ട്ടി​രി സ്വ​ദേ​ശി (53), കി​ർ​ഗി​സ്താ​നി​ൽ നി​ന്നെ​ത്തി​യ അ​രീ​ക്കോ​ട് സ്വ​ദേ​ശി (21), ഒ​മാ​നി​ൽ നി​ന്നെ​ത്തി​യ മ​ഞ്ചേ​രി സ്വ​ദേ​ശി (26), റി​യാ​ദി​ൽ നി​ന്നെ​ത്തി​യ മ​ഞ്ചേ​രി സ്വ​ദേ​ശി (34) എ​ന്നി​വ​ർ​ക്കാ​ണ് വി​ദേ​ശ​ത്തു നി​ന്നെ​ത്തി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
അതേസമയം 43 പേ​ർ കൂ​ടി ഇ​ന്ന​ലെ രോ​ഗ​മു​ക്ത​രാ​യി. രോ​ഗ​ബാ​ധി​ത​രാ​യി 566 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു. ജി​ല്ല​യി​ൽ ഇ​തു​വ​രെ 1,129 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 42,628 പേ​രാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.