നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ന​ട​ത്തി​യ സ​മ​ഗ്ര ആ​രോ​ഗ്യ സ​ർ​വേ നാ​ളെ പൂ​ർ​ത്തി​യാ​കും
Thursday, July 30, 2020 11:07 PM IST
നി​ല​ന്പൂ​ർ: ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യ നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ കൊ​റോ​ണ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​ത്തു​ന്ന സ​മ​ഗ്ര ആ​രോ​ഗ്യ സ​ർ​വേ ശ​നി​യാ​ഴ്ച പൂ​ർ​ത്തി​യാ​ക്കും. വ്യാ​ഴാ​ഴ്ച​യോ​ടെ 90 ശ​ത​മാ​നം സ​ർ​വേ പൂ​ർ​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലാ​യി 7,700 വീ​ടു​ക​ളി​ലാ​ണ് സ​ർ​വേ ടീം ​ക​യ​റി​യ​ത്.
ഇ​തി​ൽ നി​ന്ന് 183 പേ​രെ കൊ​റോ​ണ​യു​ടെ സം​ശ​യ​ക​ര​മാ​യ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​രെ​യും അ​ടു​ത്ത ത​വ​ണ ന​ട​ത്തു​ന്ന ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​പ്പി​ക്കും. ആ​ശ വ​ർ​ക്ക​ർ​മാ​രാ​ണ് സ​ർ​വേ ന​ട​ത്തു​ന്ന​ത്. മ​ല​പ്പു​റ​ത്തി​ന് മാ​ത്ര​മാ​യു​ള്ള കൊ​റോ​ണ റാ​പ്പി​ഡ് ആ​ക്ഷ​ൻ ഫോ​ഴ്സ് എ​ന്ന ടീ​മാ​ണ് പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ൾ നി​ല​ന്പൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തു​ന്ന​ത്.
എ​ട്ടം​ഗ സം​ഘ​ത്തി​ൽ ആ​റു​പേ​രും മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. ഒ​രാ​ൾ ന​ഴ്സി​ങ് വി​ദ്യാ​ർ​ഥി​യും ഒ​രാ​ൾ ഐ​ടി വി​ദ​ഗ്ധ​നു​മാ​ണ്. ഇ​വ​ർ 60 വ​യ​സ് ക​ഴി​ഞ്ഞ​യ​വ​രും 10 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ​ല സ്ഥ​ല​ത്തും ആ​ളു​ക​ൾ മാ​സ്ക് ഉ​പ​യോ​ഗി​ക്കു​ക​യോ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യോ ചെ​യ്യു​ന്നി​ല്ലെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
ച​ന്ത​ക്കു​ന്നി​ൽ പു​തി​യ​താ​യി തു​റ​ന്ന ക​ട ഇ​പ്പോ​ഴും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും പ​റ​യു​ന്നു. നി​ല​വി​ൽ നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ മാ​ത്രം 51 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ​യു​ള്ള​ത്. തു​ട​ർ​ദി​വ​സ​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റ് ന​ട​ത്താ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി വ്യാ​പാ​രി​ക​ളു​ടെ സം​ഘ​ട​ന സാ​നി​റ്റൈ​സ​ർ ന​ൽ​കു​മെ​ന്ന് വ്യാ​പ​രി പ്ര​തി​നി​ധി യു.​ന​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. അ​തേ സ​മ​യം വ്യാ​പാ​രി​ക​ൾ​ക്ക് ക​ണ്ടെ​യ്ൻ​മെ​ന്‍റ് വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ് ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ചി​ല സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഇ​പ്പോ​ഴും ആ​ളു​ക​ൾ കൂ​ട്ടം​കൂ​ടി നി​ൽ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​താ​യി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​റി​യി​ച്ചു.