വീ​ട് നി​ർ​മി​ച്ചു ന​ൽ​കി
Thursday, July 30, 2020 11:07 PM IST
എ​ട​ക്ക​ര: തെ​ങ്ങ് വീ​ണ് ത​ക​ർ​ന്ന വീ​ടി​നു​പ​ക​രം ആ​മി​ന​ത്താ​ത്ത​ക്ക് പു​തി​യ വീ​ടാ​യി. ഉ​പ്പ​ട ഉ​ദി​ര​കു​ളം മാ​ഞ്ചേ​രി ആ​മി​ന​ക്കാ​ണ് മു​ടി​ക്ക​ൽ മു​സ്ലിം ജ​മാ അ​ത്തി​ന്‍റെ​യും ഉ​ദി​ര​കു​ളം സ്നേ​ഹ​ഭ​വ​നം കൂ​ട്ടാ​യ്മ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വീ​ടെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ന്‍റെ ത​ലേ ദി​വ​സ​മാ​ണ് ഇ​വ​രു​ടെ വീ​ടി​ന് മു​ക​ളി​ൽ തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണ​ത്. വീ​ട് പാ​ടെ നി​ലം പൊ​ത്തി​യ​പ്പോ​ൾ ആ​മി​നാ​ത്ത​യും മാ​ന​സി​കാ​സ്വാ​സ്ഥ്യം നേ​രി​ടു​ന്ന ജേ​ഷ്ട സ​ഹോ​ദ​രി​യും നി​റ​ക​ണ്ണു​ക​ളോ​ടെ പ്രാ​ദേ​ശി​ക ക്ള​ബ് പ്ര​വ​ർ​ത്ത​ക​രെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​ദേ​ശ​ത്തെ നാ​ല് ക്ല​ബു​ക​ൾ ചേ​ർ​ന്ന് സ്നേ​ഹ ഭ​വ​നം കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ക്കു​ക​യും ഇ​വ​രു​ടെ കാ​യി​കാ​ധ്വാ​ന​വും മു​ടി​ക്ക​ൽ മു​സ്ലിം ജ​മാ അ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക പി​ന്തു​ണ​യും കൂ​ടി​യാ​യ​തോ​ടെ ആ​മി​നാ​ത്ത​യു​ടെ സ്വ​പ്നം നി​റ​വേ​റു​ക​യാ​യി​രു​ന്നു.വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​നം പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. എ​ട​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ലീ​സ് അ​ന്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ കെ.​അ​ബ്ദു​ൽ ഖാ​ദ​ർ, റോ​യി പ​ട്ടം​താ​നം, ര​ജ​നി രാ​ജ​ൻ, കൂ​ട്ടാ​യ്മ​യു​ടെ ചെ​യ​ർ​മാ​ൻ വി.​സി.​അ​ബ്ദു​ൽ സ​ലാം, ക​ണ്‍​വീ​ന​ർ സു​ലൈ​മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.