ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ൽ: ചേ​രി കോ​ള​നി​യി​ൽ വൈ​ദ്യു​തി എ​ത്തി
Thursday, July 30, 2020 11:07 PM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ട് ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ലി​ൽ ചേ​രി ആ​ദി​വാ​സി കോ​ള​നി​യി​ലെ മൂ​ന്ന് വീ​ടു​ക​ളി​ലേ​ക്ക് വൈ​ദ്യു​തി വെ​ളി​ച്ച​മെ​ത്തി. ക​രു​വാ​ര​ക്കു​ണ്ട് കെഎ​സ്ഇ​ബി സെ​ക്ഷ​ൻ ഓ​ഫീ​സ് ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. എ​സ്ഐ.​കെ.​എ​ഫ്.​ബാ​വ​ൻ സ്വി​ച്ച് ഓ​ണ്‍ നി​ർ​വ​ഹി​ച്ചു.

ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ കോ​ള​നി സ​ന്ദ​ർ​ശ​ന​ത്തി​നി​ട​യി​ലാ​ണ് ചേ​രി ആ​ദി​വാ​സി കോ​ള​നി​യി​ൽ ഇ​നി​യും വൈ​ദ്യു​തി​യെ​ത്താ​ത്ത വീ​ടു​ക​ൾ ക​ണ്ട​ത്തി​യ​ത്. തു​ട​ർ​ന്ന് കെഎ​സ്ഇ​ബി ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ കോ​ള​നി​യി​ലെ ച​ന്ദ്ര​ൻ, രാ​ജ​ൻ, കു​റു​ന്പി എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ൽ വൈ​ദ്യു​തി എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. കോ​ള​നി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ച​ന്ദ്ര​ന്‍റെ വീ​ട്ടി​ൽ ഒ​രു​ക്കി​യ ഓ​ണ്‍​ലൈ​ൻ പ​ഠ​ന മു​റി​യും ഇ​നി പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കും.

ച​ട​ങ്ങി​ൽ സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​എ​സ്ഐ അ​ല​വി ക​ണ്ണ​ൻ കു​ഴി, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ എ.​അ​ൻ​വ​ർ ശി​ഹാ​ബ്, ടി.​ബി​ജേ​ഷ്, സി.​പി.​ഒ.​അ​ജ​യ​ൻ, കെഎ​സ്ഇ​ബി ജീ​വ​ന​ക്കാ​രാ​യ അ​നി​ൽ​കു​മാ​ർ, ജോ​സ​ഫ് പോ​ൾ​സ​ണ്‍ റി​ബേ​ര എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.