ക​ട​ന്ന​മ​ണ്ണ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഹെ​ഡ് ഓ​ഫീ​സ് തു​റ​ന്നു
Thursday, July 30, 2020 11:07 PM IST
മ​ങ്ക​ട: ക​ട​ന്ന​മ​ണ്ണ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ന​വീ​ക​രി​ച്ച ഹെ​ഡ് ഓ​ഫീ​സ് കെ​ട്ടി​ടം തു​റ​ന്നു. 32 ല​ക്ഷം ചെ​ല​വ​ഴി​ച്ചാ​ണ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രു​ന്നു ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ. മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ഹെ​ഡ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​അ​സ്ഗ​ർ അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഉ​മ​ർ അ​റ​ക്ക​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി.​കെ.​മ​ൻ​സൂ​ർ, കു​ട്ടാ​നു, അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ പി.​ഷം​സു​ദീ​ൻ, മ​ങ്ക​ട സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ലി ക​ള​ത്തി​ൽ, സി.​ഷൗ​ക്ക​ത്ത​ലി, ടി.​നാ​രാ​യ​ണ​ൻ, സെ​ക്ര​ട്ട​റി സൈ​ഫു​ള്ള ക​റു​മു​ക്കി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.