പ്ര​ള​യ​ത്തെ നേ​രി​ടാ​ൻ ദു​ര​ന്ത​നി​വാ​ര​ണ അഥോ​റി​റ്റി​യു​ടെ ബോ​ട്ടു​ക​ളെത്തി കൂ​ടെ പൊ​ന്നാ​നി​യി​ൽ നി​ന്നും ‘സൈ​ന്യ​വും’
Tuesday, August 4, 2020 11:11 PM IST
നി​ല​ന്പൂ​ർ: പ്ര​ള​യ​മു​ണ്ടാ​വു​ക​യാ​ണെ​ങ്കി​ൽ നേ​രി​ടാ​ൻ ക​ണ​ക്കാ​ക്കി പൊ​ന്നാ​നി​യി​ൽ നി​ന്നു​ള്ള ബോ​ട്ടു​ക​ൾ നി​ല​ന്പൂ​ർ, വാഴക്കാട് മേ​ഖ​ല​കളിലെ​ത്തി. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ്വ​യം സ​ന്ന​ദ്ധ​രാ​യ പൊ​ന്നാ​നി​യി​ലെ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ‘സൈ​ന്യ​വു​മാ​യി’ എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ​യു​മാ​ണ് ബോ​ട്ടു​ക​ൾ എ​ത്തി​യ​ത്. പ​രി​ശീ​ല​നം ല​ഭി​ച്ച റെ​സ്ക്യു ഗാ​ർ​ഡു​മാ​രും കൂ​ടെ​യു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ റോ​ഡു​ക​ളി​ലെ വെ​ള്ള​ക്കെ​ട്ടി​നെ തു​ട​ർ​ന്ന് പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ബോ​ട്ടു​ക​ളെ​ത്തി​ക്കു​ന്ന​തി​ന് വ​ലി​യ പ്ര​യാ​സം നേ​രി​ട്ട​തി​നാ​ലാ​ണ് ഇ​ത്ത​വ​ണ നേ​രെ​ത്തെ ബോ​ട്ടു​ക​ളെ​ത്തി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളി​ൽ നി​ന്നും മ​റ്റു​മാ​യി ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ, കോ​സ്റ്റ​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​ന്നി​വ​ർ മു​ഖേ​ന ക​ണ്ടെ​ത്തി​യ ബോ​ട്ടു​ക​ളാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഗോ​വ​യി​ലെ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വാ​ട്ട​ർ സ്പോ​ർ​ട്സി​ൽ നി​ന്ന് ക​ട​ൽ ര​ക്ഷാ പ്ര​വ​ർ​ത്ത​നം, എ​ൻ​ജി​ൻ പ്ര​വ​ർ​ത്ത​നം, പ്രാ​ഥ​മി​ക ശ്രു​ശൂ​ഷ എ​ന്നി​വ​യി​ൽ 15 ദി​വ​സ​ത്തെ സൗ​ജ​ന്യ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ 13 റെ​സ്ക്യൂ ഗാ​ർ​ഡു​മാ​രും ഒ​ൻ​പ​ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​ണ് ബോ​ട്ടു​ക​ൾ​ക്കൊ​പ്പ​മു​ള്ള​ത്.

നി​ല​ന്പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ഇ​റ​ക്കി​യ ബോ​ട്ടു​ക​ൾ പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ, സ​ബ് ക​ള​ക്ട​ർ കെ.​എ​സ്.​അ​ഞ്ജു, നി​ല​ന്പൂ​ർ ത​ഹ​സി​ൽ​ദാ​ർ വി.​സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ്, നി​ല​ന്പൂ​ർ അ​ഗ്നി​ര​ക്ഷാ സേ​ന ഓ​ഫീ​സ​ർ എം.​അ​ബ്ദു​ൾ ഗ​ഫൂ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​റ്റു​വാ​ങ്ങി. 2019 ലെ ​പ്ര​ള​യ​ത്തി​ൽ ഏ​റ്റ​വും വ​ലി​യ ദു​ര​ന്തം ഏ​റ്റു​വാ​ങ്ങി​യ പോ​ത്തു​ക​ൽ, എ​ട​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് ആ​ദ്യ ബോ​ട്ടു​ക​ൾ കൊ​ണ്ടു​പോ​യി. വ​ഴി​ക്ക​ട​വ്, ക​രു​ളാ​യി, ചാ​ലി​യാ​ർ, മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും ബോ​ട്ടു​ക​ൾ എ​ത്തി​ക്കും. ക​ഴി​ഞ്ഞ ര​ണ്ട് പ്ര​ള​യ​ങ്ങ​ൾ തു​ട​ങ്ങി​യ ഓ​ഗ​സ്റ്റ് എ​ട്ടി​ന് മൂ​ന്ന് ദി​വ​സം മാ​ത്രം ബാ​ക്കി നി​ൽ​ക്കെ നി​ല​ന്പൂ​രി​ൽ മ​ഴ തു​ട​രു​ന്ന​തും ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ മു​ന്ന​റി​യി​പ്പ് ക​ണ​ക്കി​ലെ​ടു​ത്തു​മാ​ണ് ബോ​ട്ടു​ക​ൾ നേ​ര​ത്തെ എ​ത്തി​ച്ചി​ട്ടു​ള്ള​ത്.

പ്ര​ള​യ​ത്തെ നേ​രി​ടാ​ൻ മു​ൻ ഒ​രു​ക്കം ശ​ക്ത​മാ​ക്കി​യ​താ​യി പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ പ​റ​ഞ്ഞു. ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി നി​ല​ന്പൂ​രി​ലേ​ക്ക് അ​നു​വ​ദി​ച്ച ബോ​ട്ടു​ക​ൾ ഏ​റ്റു​വാ​ങ്ങി​യ ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഏ​ഴു ബോ​ട്ടു​ക​ളാ​ണ് നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലേ​ക്ക് ല​ഭി​ച്ചി​ട്ടു​ള്ള​ത്. കൊ​റോ​ണ സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​കൂ​ട്ടി ക്യാ​ന്പു​ക​ൾ​ക്കു​ള്ള സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്തി ക​ഴി​ഞ്ഞു. ഇ​ക്കു​റി കോവി​ഡ് 19 മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തി​നാ​ൽ കൂ​ടു​ത​ൽ ക്യാ​ന്പു​ക​ൾ ആ​വ​ശ്യ​മാ​കും. ഇ​തെ​ല്ലാം സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള ബോ​ട്ടു​ക​ളും പ​രി​ശീ​ല​നം ല​ഭി​ച്ച 20 ഓ​ളം മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​മാ​ണ് നി​ല​ന്പൂ​രി​ലേ​ക്ക് എ​ത്തി​യി​ട്ടു​ള്ള​ത്.വ​യ​നാ​ട്, ത​മി​ഴ്നാ​ട് ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ ശ​ക്ത​മാ​യാ​ൽ ചാ​ലി​യാ​റി​ൽ ഉ​ൾ​പ്പെ​ടെ ജ​ല​വി​താ​നം ഉ​യ​രും.

ഓ​രോ കു​ടും​ബ​ങ്ങ​ളും ഏ​തു സ​മ​യ​വും എ​ടു​ക്കാ​വു​ന്ന രീ​തി​യി​ൽ അ​വ​രു​ടെ ആ​ധാ​ർ, റേ​ഷ​ൻ കാ​ർ​ഡ് തു​ട​ങ്ങി​യ അ​ത്യാ​വ​ശ്യ രേ​ഖ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ക​രു​തി​വെ​ക്ക​ണ​മെ​ന്ന നി​ർ​ദേശം ബ​ന്ധ​പ്പെ​ട്ട​വ​ർ നേ​ര​ത്തെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യി​രു​ന്നു.പ്ര​ള​യ മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​ന്പൂ​രി​ന് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്ന് സ​ബ് ക​ള​ക്ട​ർ കെ.​എ​സ്.​അ​ഞ്ജു പ​റ​ഞ്ഞു. ര​ണ്ട് പ്ര​ള​യ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി നേ​രി​ട്ട പ്ര​ദേ​ശ​മാ​ണ് നി​ല​ന്പൂ​ർ. വ​യ​നാ​ട,് ഗൂ​ഡ​ല്ലൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ഇ​ക്കു​റി​യും പ്ര​ള​യ​സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല.സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ ബോ​ട്ടു​ക​ൾ ഇ​റ​ക്കി​വെ​യ്ക്കും. തു​ട​ർ​ന്ന് ആ​വ​ശ്യ​മാ​യ മേ​ഖ​ല​ക​ളി​ൽ അ​ടി​യ​ന്ത​ര​മാ​യി ഉ​പ​യോ​ഗി​ക്കും. ഏ​തു സ​മ​യ​ത്തും ആ​ളു​ക​ളെ സു​ര​ക്ഷി​ത ഇ​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്.