വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ പ​തി​മൂ​ന്നു​കാ​രി മ​രി​ച്ചു
Wednesday, August 5, 2020 1:25 AM IST
എ​ട​പ്പാ​ൾ : പൊ​ന്നാ​നി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി മ​രി​ച്ചു. പൊ​ന്നാ​നി തൃ​ക്കാ​വ് സ്വ​ദേ​ശി​യും പു​തു​പൊ​ന്നാ​നി മു​സ്ലി​യാ​ർ​പ​ടി​യി​ൽ താ​മ​സി​ക്കു​ന്ന​തു​മാ​യ വ​ള​പ്പി​ല​ക​ത്ത് ഹി​ബ(13)​യാ​ണ് മ​രി​ച്ച​ത്. ഹി​ബ​യു​ടെ പി​താ​വ് അ​ഷ്ക്ക​ർ ത​ൽ​ക്ഷ​ണം മ​രി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി പൊ​ന്നാ​നി ബൈ​പ്പാ​സ് റോ​ഡി​ൽ ബാ​ർ​ളി​ക്കു​ള​ത്താ​ണ് ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​ഷ്ക്ക​റി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ഭാ​ര്യ സ​ഫ്രീ​ന, മ​ക്ക​ളാ​യ ഹി​ബ, ആ​ദി​ൽ എ​ന്നി​വ​ർ​ക്കു ഗു​രു​ത​ര പ​രി​ക്കേ​റ്റു. തു​ട​ർ​ന്നു തൃ​ശൂ​ർ ജൂ​ബി​ലി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് ഹി​ബ മ​രി​ച്ച​ത്.